Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജയഗീതം പാടി നമ്മൾ ജയഭേരി മുഴക്കിയാത്ര

ജയഗീതം പാടി നമ്മൾ
ജയഭേരി മുഴക്കിയാത്ര ചെയ്യാം
ജയവീരനാം യേശുനാഥൻ
ജയമെടുപ്പാൻ കൃപചൊരിഞ്ഞിടുമേ(2)

അനുദിന ജീവിത ശോധനയാം
അലകൾ അടിക്കടി ഉയർന്നിടുമ്പോൾ(2)
അരുൾ ചെയ്യുമനന്ദവചസ്സുകളാൽ
ആശ്വാസം തന്നിടും അരുമനാഥൻ;- ജയ…

സാത്താന്‍റെ ശക്തിക്കധീതരാക്കാൻ
സ്വധീനം ചെയ്തിടും സമയങ്ങളിൽ(2)
സധുക്കളാം നമ്മെ സ്വർഗ്ഗനാഥൻ
സാന്ത്വനം നൽകി സ്വതന്ത്രരാക്കും;- ജയ…

ചുടേറിടും മരുയാത്രയതിൽ
ചഞ്ചലചിത്തരായ് തീരാതെ(2)
ചാരിടാം യേശുവിൻ സന്നിധിയിൽ
ചാരത്തണഞ്ഞവൻ താങ്ങിടുമേ;- ജയ…

ജീവനായകാ ജീവനായകാ
ജഗദീശനെ സ്തുതിച്ചിടുന്നു
Post Tagged with


Leave a Reply