Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ജീവനായകാ ജീവനായകാ

ജീവനായകാ! ജീവനായകാ!
ജീവനറ്റതാം സഭയിൽ ജീവനൂതുക

ലോകമിതാ പാപം കൊണ്ടു നശിച്ചുപോകുന്നേ-ഈ
ലോകമഹിമയിൽ മുഴുകി മറന്നു ദൈവത്തെ

ലോകരിൻ രക്തത്തിന്നു ചുമതലപ്പെട്ടോർ-
അയ്യോ ലോകമായയിൽ കിടന്നുറങ്ങുന്നേ കഷ്ടം

അന്ത്യകല്പനയനുസരിച്ചുകൊള്ളുവാൻ
ഒരു ചിന്തപോലുമില്ല സഭ തന്നിലിന്നഹോ

പെന്തക്കോസ്താത്മാവിനെ അയക്ക ദൈവമേ!
ഈ ചിന്തയറ്റ ഞങ്ങളെ നിൻ സാക്ഷിയാക്കുക

ശക്തി വന്നിടുമ്പോൾ ലോക-യറുതികൾവരെ-നിൻ
സാക്ഷിയാകുമെന്നുരച്ചപോലരുൾക നീ

ജീവയാവിയാൽ കത്തിക്ക നിൻ സഭയതിൽ-നാശ
പാപിക്കായുള്ളം നീറുന്ന സ്നേഹതീയിനേ

ജീവിതയാത്രയതിൽ ക്ലേശങ്ങൾ ഏറിടുമ്പോൾ
ജീവനദിയേ ആത്മനായകനേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.