Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ

എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ എത്രയാനന്ദം തൻതിരു പാതയതിൽ നീ വന്നിടുക പാദം ചേർന്നിടുക സമർപ്പിക്കുക നിന്നെ പൂർണ്ണമായി മനോഭാരങ്ങളാൽ ഏറ്റം തളർന്നിടുമ്പോൾ നീറും ശോധനയാൽ തേങ്ങി കരഞ്ഞിടുമ്പോൾ ക്ലേശം മാറ്റിടുവാൻ കണ്ണീർ തുടച്ചീടുവാൻ യേശുനാഥൻ അരികിലുണ്ട് മരുയാത്രയതിൽ നിന്നെ നടത്തിടുവാൻ പ്രതികൂലങ്ങളിൽ നിന്നെ കരുതീടുവാൻ ആപത്തനർത്ഥങ്ങളിൽ നിന്നെ വഹിച്ചീടുവാൻ യേശു നാഥൻ കൂടെയുണ്ട് നിത്യവീടൊരുക്കാൻ പോയ യേശുനാഥൻ വേഗം വന്നിടുമെ നമ്മെ ചേർത്തിടുവാൻ നമ്മൾ തലയുയർത്തി നോക്കി കാത്തിരിക്കാം ആ സുദിനം ആഗതമായ്

Read More 

എന്തൊരത്ഭുത പുരുഷൻ ക്രിസ്തു തന്‍റെ

എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്‍റെ മഹിമ നിസ്തുലം ഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോ ഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ് ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലം തല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലും തലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽ കലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ! മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതം പാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ! കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ് ഭൂതലനാഥൻ […]

Read More 

എന്തൊരത്ഭുത പുരുഷൻ ക്രിസ്തു

എന്തൊരത്ഭുത പുരുഷൻ ക്രിസ്തു എന്നതറിഞ്ഞിടുക ഇവനിൽ കാണുന്ന അത്ഭുതങ്ങൾ, വേറെ ആരിലും കാണുന്നില്ല(2) വചനം ജഡമായല്ലോ കൃപ സത്യം ഇവ നിറഞ്ഞു ഇവൻ പിറന്നല്ലോ പുരുഷന്‍റെ ഇഷ്ടത്താലെയല്ല, പരിശുദ്ധ ആത്മാവിനാൽ(2) പ്രവാചകർ ഇവനെയല്ലോ നൂറ്റാണ്ടുകൾ ദർശിച്ചത് ജനിച്ചല്ലോ പ്രവചന നിവർത്തിയായ് അന്നവൻ, ദാവീദിൻ വംശജനായ് (2) സകലർക്കും രക്ഷ നൽകാൻ ദൈവം ഇവനെയത്രേ അയച്ചു നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, ക്രിസ്തുവിൻ രക്തം മാത്രം (2) ഉയിർപ്പിന്‍റെ അത്ഭുതമോ അതു മറ്റൊരുവനിലുമില്ല ഇന്നും മരിച്ചവരെല്ലാം മൗനതയിൽ തന്നെ, […]

Read More 

എന്തേകും ഞാൻ ഏഴക്കു നീ

എന്തേകും ഞാൻ ഏഴക്കു നീ ഏകിയ നന്മ ഓർത്താൽ നന്ദിയുള്ള ഉള്ളമോടെ നാളെല്ലാം കീർത്തിച്ചീടും ഞാൻ പാടിടുന്നേ ഹല്ലേലുയ്യാ വാഴ്ത്തിടുന്നേ വർണ്ണിക്കുന്നേ വല്ലഭാ നിൻ തൃപ്പാദത്തിൽ വീണു ഞാൻ കുമ്പിടുന്നേ എന്നെയും നീ വീണ്ടെടുത്തു എന്നാളും നിൻ സ്വന്തം ഞാൻ ഒന്നിനാലും വേർപെടില്ല ഒരുനാളും കൈവിടില്ല;- സ്നേഹിച്ചുവോ എന്നെയും നീ നിൻ തിരുജീവൻ ഏകി നിസ്തുലമാം നിൻ സ്നേഹത്തെ നിത്യവും ഓർത്തിടും ഞാൻ;- സർവ്വവും ഞാൻ അർപ്പിക്കുന്നേ സർവ്വേശാ നിൻ പാദത്തിൽ സന്തോഷവും സങ്കേതവും സമ്പത്തും എല്ലാം […]

Read More 

എന്തെല്ലാം വന്നാലും കർത്താവിൻ

എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ സന്തോഷമായി ഞാൻ യാത്ര ചെയ്യും മിസ്രയീം വിട്ടതിൽ ഖേദിപ്പാനില്ലൊന്നും ആശ്വാസദേശമെൻ മുന്നിലുണ്ട് കൈകൊണ്ടുതീർക്കാത്ത വീടുകൾ മേടുകൾ ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട് അബ്രഹാമിൻ യാത്രയിൽ കൂടെയിരുന്നവൻ അവകാശം നൽകിയോൻ കൂടെയുണ്ട് ഹാരാനിൽ യാക്കോബിൻ കൂടെയിരുന്നവൻ വാഗ്ദത്തം നൽകിയോൻ കൂടെയുണ്ട് മിസ്രയീം ദേശത്തിൽ യൗസേപ്പിൻ കണ്ണുനീർ കണ്ടവൻ എന്നോടു കൂടെയുണ്ട് മിദ്യാനിൽ മോശയ്ക്കു സങ്കേതമായവൻ ഹോരേബിൽ നിന്നവൻ കൂടെയുണ്ട് ചെങ്കടൽതീരത്തു മോശയിൻ കണ്ണുനീർ കണ്ടവനെന്നോടു കൂടെയുണ്ട് ആറുനൂറായിരം ആയൊരു കൂട്ടത്തെ ചിറകിൽ വഹിച്ചവൻ കൂടെയുണ്ട് […]

Read More 

എന്തെല്ലാം നന്മകളാം ഓരോന്നും

എന്തെല്ലാം നന്മകളാം ഓരോന്നും ഓർക്കുമ്പോൾ ഉള്ളത്തിൻ ആഴങ്ങളിൽ നൽ ഉറവയാം സ്തോത്രഗീതം നീതിമാന്‍റെ അനർത്ഥങ്ങൾ അസംഖ്യം എന്നു തോന്നുമ്പോൾ ജീവതാതന്‍റെ കരങ്ങളാൽ നന്മക്കായ് അവ മാറിടും ദോഷമായ് യാതൊന്നും ഭവിക്കാതെ കാക്കും താൻ;- ആശ്രയങ്ങൾ മനുഷ്യരിലോ ആകുലങ്ങൾ പിൻപേ വരും അത്യന്നതനാം ദൈവം നിന്‍റെ ആലംബം ആയാൽ ഇമ്പമെന്നും ശുഭമായ് ശോഭയായ് തീരും ഈ മരു യാത്രയിൽ;-

Read More 

എന്തുള്ളൂ ഞാൻ എന്നേശുവേ

എന്തുള്ളൂ ഞാൻ എന്നേശുവേ നിൻ സ്നേഹം അനുഭവിക്കാൻ നിൻ കാരുണ്യം ഈ പാപിയെന്നിൽ അളവില്ലാതേകിയല്ലോ ലോകത്തെ ഞാനേറ്റം സ്നേഹിച്ചപ്പോൾ എത്രയോ ദുഃഖിച്ചു നീ എന്നിട്ടും സ്നേഹിച്ചെന്നെ പോകില്ല ഞാൻ പോകില്ല ഞാൻ പാപത്തിൻ പിൻപേ ഇനി സ്നേഹിക്കും നിന്നെ മാത്രം ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ലോകത്തിൻ ജ്ഞാനത്തെ ലജ്ജിപ്പിക്കാൻ ഭോഷനാം എന്നെയും നിൻ പാത്രമായ് മാറ്റിയല്ലോ ബലഹീനനാം എന്നിലും നിൻ അഭിഷേകം പകർന്നുവല്ലോ ശ്രേഷ്ഠനായ് മാറ്റിയല്ലോ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ

Read More 

എന്തുള്ളു ഞാൻ ദൈവമേ എന്തുള്ളു

എന്തുള്ളു ഞാൻ ദൈവമേ എന്തുള്ളു ഞാൻ കർത്തനെ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ നന്ദിയാൽ എൻ മനം പാടുമെ യേശുവേ നിന്‍റെ ത്യാഗമേ ക്രൂശിലെ നിന്‍റെ സ്നേഹം പാപിയാം എന്നെ തേടി നീ ചേർത്തണച്ച നിൻ സ്നേഹം ഏകനായ് ഞാൻ തീരുമ്പോൾ നിന്‍റെ മാർവെന്‍റെ ആശ്രയം നിന്നിൽ ഞാൻ മറഞ്ഞീടുമേ യേശുവേ നല്ല നാഥനെ (2) ഇത്രമാം എന്നെ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ യേശുവേ നിന്‍റെ സ്നേഹത്തിൻ ആഴമോ വർണിപ്പാൻ എനിക്കാവില്ല (2) പകരമായി നിനക്കേകിടാൻ ഒന്നുമില്ല […]

Read More 

എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു

എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു എന്നും യേശു എന്‍റെ കൂടെയുണ്ടെങ്കിൽ ഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നു എന്നും താതൻ എന്‍റെ കൂടെയുണ്ടെങ്കിൽ അന്ധകാരകുഴിയിൽ ഞാൻ ആണ്ടു പോയാലും അമ്പേയെൻ ജീവിതം തകർന്നെന്നാലും ആദിയന്തം കൂടെ നിൽക്കും അരുമനാഥൻ ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻ പാപശാപ ബന്ധനത്താൽ മുറുകിയെന്നാലും സാത്താന്‍റെ ജല്പനത്തിൽ വീണു പോയാലും വീരനെപോലെ കൂടെ നിൽക്കും അരുമനാഥൻ ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ;- മാറാരോഗം വന്നെൻ ദേഹം ക്ഷയിച്ചെന്നാലും മരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലും വൈദ്യനെപ്പോലെ കൂടെ നിൽക്കും […]

Read More 

എന്തു സന്തോഷമേ കാൽവറി സ്നേഹം

എന്തു സന്തോഷമേ കാൽവറി സ്നേഹം വർണ്ണിപ്പാൻ സാദ്ധ്യമല്ല-അതിൻ നീളവും വീതിയും ആഴം ഉയരവും അത്ര അവർണ്ണനിയം പാപിയാം എന്നെയും സ്നേഹിച്ച ദൈവത്തിൻ മാഹാത്മ്യം കാൽവറിയിൽ- അതു കൺകൾക്കു ദർശനം പ്രാപിപ്പാൻ പ്രാർത്ഥിക്ക തൻ പ്രിയ മക്കളെല്ലാം;- ആപത്തനർഥങ്ങൾ രോഗങ്ങൾ ദുഃഖങ്ങൾ എന്തെല്ലാം ഏറി വന്നാൽ- അതിൽ ചാരെ അണഞ്ഞെന്നെ മാർവ്വോടണയ്ക്കുന്ന ആശ്വാസദായകനേ;- ദൃഷ്ടിയെൻമേൽ വെച്ചിട്ടാലോചന തന്ന് ദുഷ്ടനെ ജയിച്ചീടുവാൻ- ഓരോ നാളിലും തൻകരം പാലിപ്പതോർത്തെന്‍റെ കർത്തനെ വാഴ്ത്തിടുന്നേ;- നിൻ ഉപദേശത്തിൻ കീഴിൽ ദിനം തോറും ജീവിപ്പാൻ ശക്തി […]

Read More