Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്തു സന്തോഷമേ കാൽവറി സ്നേഹം

എന്തു സന്തോഷമേ കാൽവറി സ്നേഹം
വർണ്ണിപ്പാൻ സാദ്ധ്യമല്ല-അതിൻ
നീളവും വീതിയും ആഴം ഉയരവും
അത്ര അവർണ്ണനിയം

പാപിയാം എന്നെയും സ്നേഹിച്ച ദൈവത്തിൻ
മാഹാത്മ്യം കാൽവറിയിൽ- അതു
കൺകൾക്കു ദർശനം പ്രാപിപ്പാൻ പ്രാർത്ഥിക്ക
തൻ പ്രിയ മക്കളെല്ലാം;-

ആപത്തനർഥങ്ങൾ രോഗങ്ങൾ ദുഃഖങ്ങൾ
എന്തെല്ലാം ഏറി വന്നാൽ- അതിൽ
ചാരെ അണഞ്ഞെന്നെ മാർവ്വോടണയ്ക്കുന്ന
ആശ്വാസദായകനേ;-

ദൃഷ്ടിയെൻമേൽ വെച്ചിട്ടാലോചന തന്ന്
ദുഷ്ടനെ ജയിച്ചീടുവാൻ- ഓരോ
നാളിലും തൻകരം പാലിപ്പതോർത്തെന്‍റെ
കർത്തനെ വാഴ്ത്തിടുന്നേ;-

നിൻ ഉപദേശത്തിൻ കീഴിൽ ദിനം തോറും
ജീവിപ്പാൻ ശക്തി നൽകാ- എന്‍റെ
ജീവിതം തോല്ക്കാതെ കാലുകൾ ഇടറാതെ
നിൽക്കുവാൻ കൃപ തരണേ;-

കാഹള നാദത്തിൻ ഗംഭീര നാദത്തിൽ
ദുതന്‍റെ ശബ്ദത്തിങ്കിൽ-ഞാനും
നിന്നെ എതിരേൽപ്പാൻ വിശുദ്ധരോടൊന്നിച്ചു
ആകാശ മേഘേ കാണും;-

എന്തതിശയമേ ദൈവത്തിൻ സ്നേഹം : എന്ന രീതി

എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു
എന്തു സന്തോഷം എന്തോരാനന്ദം എന്‍റെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.