എത്ര നന്മയേശു ചെയ്തു തിന്മയൊന്നും
എത്ര നന്മയേശു ചെയ്തു തിന്മയൊന്നും ഭവിയ്ക്കാതെ എണ്ണിത്തീർത്തിടാത്ത നന്മ എണ്ണി എണ്ണി സ്തോത്രം പാടാം (2) സ്തോത്രം സ്തോത്രം സ്തോത്രം യേശു നാഥനേ… സ്തോത്രം സ്തോത്രം മാത്രം മാത്രതോറും ഓർത്തു പാടാം സ്തോത്രത്തോടെ(2) ക്രൂരമായ് തകർക്കപ്പെട്ട് കൊടുംവേദന സഹിച്ച് എന്‍റെ ജീവൻ വീണ്ടെടുപ്പാൻ ക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2);- സ്തോ… എന്‍റെ സങ്കടങ്ങൾതീർത്ത് എന്‍റെ കണ്ണുനീർ തുടച്ചോൻ എന്‍റെ ഭാരങ്ങൾ ചുമന്ന് പാരിൽ പോറ്റിടുന്നു യേശു(2);- സ്തോ…
Read Moreഎത്ര എത്ര ശ്രേഷ്ഠം സ്വർഗ്ഗസീയോൻ
എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ എത്ര എത്ര ശ്രേഷ്ഠം! കർത്തൻ വാണീടും സിംഹാസനവും നല്ല കീർത്തനങ്ങൾ പാടും ദൂതരിൻ വീണയും സ്തോത്രഗീതങ്ങൾ പാടുന്നവർ നാദവും പന്ത്രണ്ടു വാതിലുകൾ-ക്കടുത്തൊഴുകുന്നു പളുങ്കുനദി മിന്നും നവരത്നം പോൽ വീഥിയെല്ലാം മിന്നിത്തിളങ്ങീടുന്നു മുത്തുഗോപുരങ്ങൾ ശ്രേഷ്ഠമാകുംവണ്ണം ശുദ്ധ പൊന്നിൻ തെരുവീഥി മഹാചിത്രം ചൊല്ലിക്കൂടാതുള്ള തേജസ്സുദിക്കുന്ന വല്ലഭൻ പട്ടണം നീ കാണുംന്നേരം അല്ലലെല്ലാമൊഴിയും;- ജീവനദി സ്വച്ഛമായ് ഒഴുകുന്നു സിംഹാസനത്തിൻ മുന്നിൽ ജീവവൃക്ഷം തഴച്ചീരാറുവിധ ജീവഫലം തരുന്നു, സ്വർഗ്ഗസീയോൻ തന്നിൽ സൂര്യചന്ദ്രൻമാരും ശോഭയേറും നല്ല ദീപങ്ങളും വേണ്ട […]
Read Moreഎത്ര അതിശയം അതിശയമെ
എത്ര അതിശയം അതിശയമെ വഴി നടത്തുന്നതതിശയമേ എൻ യേശുമഹേശൻ വഴിനടത്തും എന്നെ ദിവസവും അതിശയമായ് വഴിയറിയാതെ ഞാൻ വലയുമ്പോൾ നേർവഴി കാട്ടിടും എൻ പ്രിയൻ കാലിടറി ഞാൻ വീഴുമ്പോൾ കരങ്ങളിൽ താങ്ങിടുമേ;- ജീവിത പാതയിലൂടെ ജീവിതയാത്രയിലെന്നെ ജീവനും ശക്തിയുമേകി എന്നും നടത്തിടും അതിശയമായ്;- കൂരിരുൾ മൂടും താഴ്വരയിൽ ഭീതിയില്ലാതെന്നെ നടത്തിടും ക്ഷീണിതനായ് ഞാൻ ഉഴലുമ്പോൾ ബലമെനിക്കേകിടുമെ; എന്‍റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻ സ്നേഹവാനാം ദൈവമുണ്ട് അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെ പോകില്ലൊരുനാളും;-
Read Moreഎതിർക്കേണം നാം എതിർക്കേണം
എതിർക്കേണം നാം എതിർക്കേണം സാത്താന്യ ശക്തികളെ ഓടിപ്പോകും നമ്മെ വിട്ടുപോകും ദൈവത്തിൻ വചനമിത് തകരട്ടെ ശത്രുവിൻ കോട്ടകൾ-കോട്ടകൾ ഉയരട്ടെ യേശുവിൻ ജയക്കൊടി-ജയക്കൊടി വചനമാം വാൾ എടുത്തെതിർക്കുവിൻ-എതിർക്കുവിൻ യേശുവിൻ നാമത്തിൽ നാം പാപത്തിന്‍റെ രോഗത്തിന്‍റെ ഭയത്തിന്‍റെ ശക്തികളെ യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു വിട്ടുപോ, വിട്ടുപോക കോപത്തിന്‍റെ കലഹത്തിന്‍റെ മോഹത്തിൻ ശക്തികളെ യേശുവിൻ നാമത്തിൽ കൽപ്പിക്കുന്നു വിട്ടുപോ, വിട്ടുപോക
Read Moreഎണ്ണി എണ്ണി സ്തുതിക്കുവാൻ
എണ്ണി എണ്ണി സ്തുതിക്കുവാൻ എണ്ണമില്ലാത്ത കൃപകളിനാൽ ഇന്നയോളം തൻഭുജത്താൽ നിന്നെ താങ്ങിയ നാമമേ ഉന്നം വച്ച വൈരിയിൻ കണ്ണിൻ മുമ്പിൽ പതറാതെ കണ്മണിപോൽ കാക്കും കരങ്ങളാൽ നിന്നെ മൂടി മറച്ചില്ലേ യോർദ്ദാൻ കലങ്ങി മറിയും ജീവിതഭാരങ്ങൾ ഏലിയാവിൻ പുതപ്പെവിടെ നിന്‍റെ വിശ്വാസശോധനയിൽ നിനക്കെതിരായ് വരും ആയുധം ഫലിക്കയില്ല നിന്‍റെ ഉടയവൻ നിന്നവകാശം തന്‍റെ ദാസരിൻ നീതിയവൻ
Read Moreഎണ്ണി എണ്ണി തീരാത്ത നന്മകൾ
എണ്ണി എണ്ണി തീരാത്ത നന്മകൾ എന്‍റെമേൽ ചെരിഞ്ഞവനെ എണ്ണമില്ലാത്ത നിൻ നന്മകൾ അഖിലം പാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ(2) പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തി രക്ഷയേകി നിൻ കൃപയാൽ (2) ഹൃദയത്തിൻ മലിനത നീക്കി നിദാന്തം നിന്നെ കാണാനും കൺകൾ തുറന്നൂ (2); എണ്ണി.. മനസ്സിൻ മുറിവുകളുണക്കാൻ സ്നേഹത്തിൻ തൈലം പൂശി (2) കദനം നിറഞ്ഞൊരെൻ ജീവിത യാത്ര ആമോദമാക്കി നീ തീർത്തു (2); എണ്ണി..
Read Moreഎണ്ണമില്ലാ നന്മകൾ മാത്രം
എണ്ണമില്ലാ നന്മകൾ മാത്രം യേശു എനിയ്ക്ക് തന്നതാൽ യോഗ്യതാ ഇല്ല ഏഴയിൽ ഓർക്കുമ്പോൾ നിറയും കണ്ണുകൾ ശത്രുക്കൾ മുൻപാകെ മേശയും ഒരുക്കി വൻ അത്ഭുതാകരം യേശുവിൻ ജയം ഉയർത്തുവാൻ ശത്രുവിൻ തല തകർത്തവൻ;- ഞാൻ ഇന്നും ഒരു അത്ഭുതമായ് കർത്തൻ എന്നെ കാത്തിടുന്നതാൽ നാളെന്നും എന്നേശുവിനായ് നന്ദിയോടെ പിൻഗമിച്ചീടും;- നന്മകളോരോന്നോർക്കുമ്പോൾ നൊമ്പരം ഏറുന്നു പ്രിയനേ സ്നേഹത്തിൻ ആഴം ഏകുവാൻ സാധു ഞാൻ എന്തുള്ളൂ നാഥനേ;-
Read Moreഎണ്ണമില്ലാ നന്മകൾ എന്നിൽ
എണ്ണമില്ലാ നന്മകൾ എന്നിൽ ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ നന്ദിയല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ് നിത്യ സ്നേഹമോർക്കുമ്പോൾ വൻ കൃപകളോർക്കുമ്പോൾ എങ്ങനെ സ്തുതിക്കാതിരുന്നിടും ആ കരുണ ഒർക്കുമ്പോൾ വൻ ത്യാഗമോർക്കുമ്പോൾ എങ്ങനെ വാഴ്ത്താതിരുന്നിടും-യേശുവേ… സാധുവാകും എന്നെ സ്നേഹിച്ചു സ്വന്ത ജീവൻ തന്ന സ്നേഹമേ നന്ദിയല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ… കാൽവറിയിൻ സ്നേഹമോർക്കുമ്പോൾ കൺകൾ നിറയുന്നെന്‍റെ പ്രിയനെ നന്ദിയല്ലാതൊന്നുമില്ലപ്പാ എന്‍റെ നാവാൽ ചൊല്ലിടുവാനായ് സ്തോത്രമല്ലാതൊന്നുമില്ലപ്പാ എന്‍റെ […]
Read Moreഎടുക്ക എൻജീവനെ നിനക്കായെൻ
എടുക്ക എൻജീവനെ നിനക്കായെൻ യേശുവേ അന്ത്യശ്വാസത്തോളം താനെഞ്ചതിൽ ഹല്ലേലുയ്യാ എടുക്ക എൻ കൈകളെ ചെയ്‌വാൻ സ്നേഹവേലയെ കാലുകളും ഓടണം നീ വിളിച്ചാൽ തത്ക്ഷണം എടുക്ക എൻ നാവിനെ സ്തുതിപ്പാൻ പിതാവിനെ സ്വരം അധരങ്ങൾ വായ്നിൽക്കുന്നു നിൻ ദൂതരായ് എടുക്ക എൻ കർണ്ണങ്ങൾ കേൾക്കുവാൻ നിൻ മർമ്മങ്ങൾ കണ്ണിനും പ്രകാശം താനിന്നെ കാണ്മാൻ സർവ്വദാ എടുക്ക എൻ ബുദ്ധിയെ ഗ്രഹിപ്പാൻ നിൻ ശുദ്ധിയെ മനശ്ശക്തി കേവലം നിനക്കായെരിയണം എടുക്ക എൻ ഹൃദയം അതു നിൻ സിംഹാസനം ഞാൻ അല്ല […]
Read Moreഎങ്ങോ ചുമന്നു പോകുന്നു
എങ്ങോ ചുമന്നു പോകുന്നു! കുരിശുമരം എങ്ങോ ചുമന്നു പോകുന്നു! എങ്ങോ ചുമന്നുപോകുന്നിങ്ങി-കാനലിൽ നിന്‍റെ അംഗം മുഴുവൻ തളർന്നയ്യോ-എൻ യേശുനാഥാ;- പാപികളാലെ വന്ന ഭാരച്ചുമടോ? ഇതു ദേവാ നിൻതോളിറ്റു-വേവൽപെടുന്നതും നീ;- ഭാരം വഹിപ്പാനേതും-കായബലമില്ലാതെ പാരം പരിശ്രമപ്പെട്ടായാസത്തോടുകൂടെ;- കൈകാൽ തളർന്നും ഇരു-കൺകൾ ഇരുണ്ടും നിന്‍റെ മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ;- കഷ്ടമീദ്രോഹികളാൽ-കഷ്ടപ്പെട്ടതു കണ്ടാൽ പൊട്ടും മനം എൻ ദോഷം-കൂടെ എടുത്തുകൊണ്ടു;- വേച്ചും വിറച്ചും അടിവെച്ചും പോകവെ ഒരു വീഴ്ചകൂടാതെ ശിമോൻ താനും പിന്തുടർന്നുകൊണ്ട്;- മാതാവാതുര തന്‍റെ ജാതി ജനങ്ങളോടും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

