എങ്ങോ ചുമന്നു പോകുന്നു
എങ്ങോ ചുമന്നു പോകുന്നു! കുരിശുമരം
എങ്ങോ ചുമന്നു പോകുന്നു!
എങ്ങോ ചുമന്നുപോകുന്നിങ്ങി-കാനലിൽ നിന്‍റെ
അംഗം മുഴുവൻ തളർന്നയ്യോ-എൻ യേശുനാഥാ;-
പാപികളാലെ വന്ന ഭാരച്ചുമടോ? ഇതു
ദേവാ നിൻതോളിറ്റു-വേവൽപെടുന്നതും നീ;-
ഭാരം വഹിപ്പാനേതും-കായബലമില്ലാതെ
പാരം പരിശ്രമപ്പെട്ടായാസത്തോടുകൂടെ;-
കൈകാൽ തളർന്നും ഇരു-കൺകൾ ഇരുണ്ടും നിന്‍റെ
മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ;-
കഷ്ടമീദ്രോഹികളാൽ-കഷ്ടപ്പെട്ടതു കണ്ടാൽ
പൊട്ടും മനം എൻ ദോഷം-കൂടെ എടുത്തുകൊണ്ടു;-
വേച്ചും വിറച്ചും അടിവെച്ചും പോകവെ ഒരു
വീഴ്ചകൂടാതെ ശിമോൻ താനും പിന്തുടർന്നുകൊണ്ട്;-
മാതാവാതുര തന്‍റെ ജാതി ജനങ്ങളോടും
മായമില്ലാതെ നാരികൂട്ടം വിലാപമോടും;-
കൊല്ലാനോ നിൻ ദേഹത്തെ? വെല്ലാനോ മരണത്തെ?
എല്ലാ പാപങ്ങളെയും ഇല്ലാതെയാക്കുവാനോ?;-
കണ്ഠക്കള്ളർ നടുവിൽ-കൊണ്ടൊതുക്കിടുവാനോ?
ശണ്ഠാളൻമാരെ തൂക്കും-തലയോട്ടിൻ മേട്ടിനോ;-
നാശവിനാശനാ സ-ർവ്വേശൻ യേശുവേ നിന്‍റെ
ദാസർ നാശം ഒഴിവാൻ-ഈ ചുമടും എടുത്തു;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള