Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ

ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സങ്കടത്തിൽ ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സന്തോഷത്തിൽ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ പരിപാലകൻ ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ നിത്യ ദെയ്വം നിൻ വാക്കിനാൽ സർവ്വവും ഉളവായതാൽ നിൻ ശ്ശക്തിയാൽ സർവ്വവും സഫലമാക്കും നിൻ ആത്മാവിനാൽ ഞാൻ നിറഞ്ഞീടുമ്പോൾ എൻ മൺകൂടാരം പുതു ശ്ശക്തിയാൽ നിറയും നിന്നോടു ചോദിപ്പാൻ വരമെനിക്കരുളി നിന്നോടു പ്രാർത്ഥിച്ചാൽ സ്വർഗ്ഗം തുറന്നീടും കാണാത്ത കാര്യങ്ങൾ കൺമുമ്പിൽ തന്നീടും എൻ ജീവിതയാത്രയിൽ ഇമ്മാനുവേൽ മാത്രം ഇമ്മാനുവേൽ എന്നിൽ […]

Read More 

ഇമ്പമോടേശുവിൽ തേറും അൻപോടെ

ഇമ്പമോടേശുവിൽ തേറും അൻപോടെ സേവിക്കുമേ കൃപയിൽ ആത്മാവുറയ്ക്കും താപമോ ദൂരവേ ലഘുസങ്കടങ്ങൾ എണ്ണാ ലോകസുഖമോ ചണ്ടിയേ! ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും തേറും തേറും തേറും അന്ത്യത്തോളം ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും ഇമ്പമോടേശുവിൽ തേറും തന്നാശ്രയം മാത്രമേ ദേഹിക്കു നല്ലൊരാഹ്ളാദം സഹായം പൂർണ്ണമേ തേജസ്സുള്ളോർ സന്തോഷമേ തേജസ്സിൻ വാഴ്ച സ്ഥാപിച്ചേ ചന്തമായോർ കിരീടമുണ്ടന്ത്യം ഇമ്പമോടേശുവിൽ തേറും ഇമ്പമോടേശുവിൽ തേറും അമ്പരപ്പൊട്ടുമില്ലേ കമ്പം കൂടാത്തോർ വിശ്വാസം നങ്കൂരം പോലുണ്ടേ വിഷാദം ഏറെ പൊങ്ങുമേ വൈഷമ്യം നൊടി നേരമേ […]

Read More 

ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽ

ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽ പങ്കു വയ്ക്കുന്ന കുടുംബമാകാം ലോകർക്ക് സാന്ത്വനം ഏകുവാൻ ഭൂമിയിൽ സ്വർഗ്ഗം ചമയ്ക്കും കുടുംബമാകാം ത്യാഗാത്മകമാം ദൈവസ്നേഹത്തിൻ വർണ്ണം വിടർത്തും കുടുംബമാകാം ബന്ധങ്ങളെ നിത്യം നവ്യമാക്കിടുന്ന വിശ്വാസയാത്രയിൽ മുന്നിടാം;- വിശ്വസിച്ചേകമായ് പ്രാർത്ഥന ചെയ്യുന്ന അന്യോന്യമറിയും കുടുംബമാകാം അനുഭവങ്ങൾ ജീവിതാദർശമെല്ലാം തമ്മിൽ പകർന്നു സായൂജ്യമേകാം;-

Read More 

ഇന്നോളം നടത്തിയ നൽ വഴികളോർത്തു

ഇന്നോളം നടത്തിയ നൽ വഴികളോർത്തു എന്നാളും സ്തുതിച്ചീടും നല്ലവനെ അങ്ങോളം പുലർത്തിടാൻ മതിയായവൻ എനിക്കെന്നാളും നൽസങ്കേതം ആയവനെ പാടി പുകഴ്ത്തിടും നിത്യം സ്തുതിച്ചിടും എന്‍റെ ആയുസിപ്പാരിടത്തിൽ ഉള്ള നാളെല്ലാം നന്ദി എകിടും മഹത്വം നൽകിടും നാഥൻ സ്നേഹമോടുള്ളം കൈയ്യിൽ കാക്കും കൃപക്കായി… നല്ലതാതാ നീ മക്കൾ ഞങ്ങൾ ക്കായിട്ടെന്നും നല്ല ദാനങ്ങൾ മാത്രം നല്കീടുന്നതിനാൽ പരിശോധനകൾ യോഗ്യരെന്ന് എണ്ണീടുവാൻ താതൻ വലമാർന്നിരിപ്പതിന്നായി കൃപയാൽ (പാടി പുകഴ്ത്തിടും) സ്നേഹ നാഥാ നീ എൻ വഴികൾ മുന്നറിഞ്ഞു ദുര്ഘടങ്ങളെ നിരപ്പാക്കി […]

Read More 

ഇന്നേരം പ്രിയ ദൈവമേ

ഇന്നേരം പ്രിയ ദൈവമേ! നിന്നാത്മശക്തി തന്നാലും പ്രാർത്ഥിച്ചിടുവാൻ നിന്നോടു പ്രാർത്ഥിച്ചീടാൻ നിന്നടിയങ്ങൾ നിന്റെ സന്നിധാനത്തിൽ വന്നു ചേർന്നിരിക്കുന്നു നാഥാ നിന്തിരു പാദപീഠത്തിൽ അണയുവതിനെന്തുള്ളു ഞങ്ങളപ്പനേ നിൻ തിരു സുതനേശുവിൻ തിരുജഡം ഭുവി ചിന്തിയോർ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാൽ;- മന്ദതയെല്ലാം നീക്കുക നിന്നടിയാരിൽ തന്നരുൾ നല്ലുണർച്ചയെ വന്നിടുന്നൊരു ക്ഷീണം നിദ്ര മയക്ക മിവ- യൊന്നാകെ നീയകറ്റി തന്നിടുകാത്മ ശക്തി;- ഓരോ ചിന്തകൾ ഞങ്ങളിൽ വരുന്നേ മനസ്സോരോന്നും പതറിടുന്നേ ഘോരവൈരിയോടു നീ പോരാടിയടിയർക്കു ചോരയാൽ ജയം നൽകിടേണം പരമാനാഥാ;- നിന്തിരു […]

Read More 

ഇന്നേയോളം ആരും കേൾക്കാത്ത

ഇന്നയോളം ആരും കേൾക്കാത്ത ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത അത്ഭുത നന്മകൾ എനിക്കായി യേശു ഒരുക്കുന്നു (2) വിശ്വാസ… കണ്ണാൽ ഞാൻ കണ്ടിടുന്നു യേശുവിൻ നാമത്തിൽ വിടുതൽ യേശുവിൻ നാമത്തിൽ സൗഖ്യം യേശുവിൻ നാമത്തിൽ അഭിഷേകം യേശുവേ… എന്നെക്കാൾ എൻ നിനവുകൾ നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ മനമേ ഭയമെന്തിന് വാഗ്ദത്തം പാലിച്ചീടുന്ന വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ ചഞ്ചലം ഇനി എന്തിനു ഞാനും എനിക്കുള്ളതെല്ലാം നിൻ ദാനമല്ലോ പ്രിയാ, ഇനി നീ മതി;- യേശുവിൻ… തളരാതെ കഷ്ട്ടങ്ങളിലും കൃപയാൽ നിന്നീടുവാൻ ബലം […]

Read More 

ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ

ഇന്നുഷസ്സിൻ പ്രഭയെ കാൺമാൻ കൃപ തന്ന മഹോന്നതനേ നന്ദിയോടെ അടിയൻ അനവധി വന്ദനം ചെയ്തിടുന്നേ രാത്രിയിൽ മാസുഖമായ് അടിയനെ കാത്തു സൂക്ഷിച്ചതിനെ ഓർത്തതി മോദമോടെ തിരുനാമം വാഴ്ത്തി പുകഴ്ത്തിടുന്നേ രാവിലെ നിൻ മുഖത്തിൻ മാശോഭയാം ദിവ്യതേജസ്സു കണ്ടീ രാവിലെ ഞാനധികം കൃതജ്ഞനായ് സേവ ചെയ്തീടുവാനായ് നീതിയിൻ സൂര്യനേ നിൻ മനോഹര ജ്യോതിസ്സുകളതെന്റെ ചേതസ്സിങ്കൽ കടന്നെന്നന്ധതമസ്സാകെ നീക്കിടേണമേ ഇന്നു പകൽ മുഴുവൻ വെളിച്ചത്തിൽത്തന്നെ ജീവിച്ചിടുവാൻ നിന്നുടെ ആത്മശക്തി അധികമായ് തന്നരുളീടേണമേ ചിത്തകൗതുഹലത്തോടീ വാസരമെത്രയും ശക്തിമത്തായ് കർത്തനെ ഞാൻ കഴിപ്പാൻ […]

Read More 

ഇന്നുവരെ എന്നെ കാത്ത പ്രിയ

ഇന്നുവരെ എന്നെ കാത്ത പ്രിയ വരും നേരത്തിലും കാക്കണ ഇന്നുവരെ എന്നെ കരുതിയോനെ തുടർന്നനുഗ്രഹം ചൊരിയേണമെ അങ്ങേ കൃപയല്ലാതൊന്നുമില്ല അങ്ങേ കൃപയിൽ ഞാൻ നിലനിന്നിടും നന്ദിയേകിടുന്നേ നന്ദിയേകിടുന്നേ വല്ലഭാ നിന്‍റെ കരുണയ്ക്കായി (2) നാളെ വരും ദിനം അനുഗ്രഹമാക്കെണമേ തിരുനാമത്തിന്റെ മഹത്വത്തിനായി (2)

Read More 

ഇന്നുമെന്നും എന്നാശ്രയമായ്

ഇന്നുമെന്നും എന്നാശ്രയമായ് ഇങ്ങിനീം യേശുമതിയാം എന്നാധിയെല്ലാം ഒന്നായകന്നു പോകുന്നു തൻചാരേ വരുമ്പോൾ ഞാനാശ്രയിക്കും എൻ ദൈവമെന്നെ അനാഥനായ് കൈവിടുമോ? കണ്ണീർ തുടച്ചും കൈകൾ പിടിച്ചും കാത്തിടും കൺമണിപോലെ ജീവൻ വെടിഞ്ഞയെൻ ജീവനാഥൻ ജീവിക്കുന്നത്യുന്നതനായ് അവനുണ്ടെനിക്കെല്ലാമായെന്നും അവനിയിൽ കരുതുവാനായ് കഷ്ടതകളിൽ മാറാത്ത നല്ല കർത്താവെനിക്കുള്ളതിനാൽ കലങ്ങാതെയുലകിൽ പുലരുന്നു ദിനവും കൃപയാലെ ഹല്ലെലുയ്യാ

Read More 

ഇന്നും രാവിലെ വന്നു ഞാൻ

ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ! എന്നും നീ തന്നെയെന്നെ കാവൽ ചെയ്യുന്ന വൻപരിപാലകൻ! പോയ രാത്രിയിൽ ഞാൻ സമാധാനത്തോടുറങ്ങുവാൻ നിൻകൃപ നായകാ! നീ ചൊരിഞ്ഞതാൽ സ്തുതിഗാനങ്ങൾ പാടിടുന്നിതാ! രാവകന്നൊളി വീശി ഭൂതലം ശോഭിതമായിടുന്നിതാ! മാമകാന്ധത മാറുവാൻ തവ കാന്തി വന്നതോർക്കുന്നിതാ ഇന്നലേമിന്നുമെന്നും നീയെനിക്കന്യനല്ലതു മൂലമായ് മുന്നിലായ് നിന്നെ കാണുന്നെത്രയോ ധന്യമായ് മമ ജീവിതം! വന്നിടും പുലർകാലമൊന്നിനിയെന്നു കാത്തിരിക്കുന്നു ഞാൻ മന്നിടം തവ പൊറുഖം മൂലം മിന്നിടും നീതിസൂര്യനേ!

Read More