Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

ആശ്ചര്യ കൃപ ഇമ്പമെ എന്നേയും

ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു ഞാൻ അന്ധനായ് കണ്ടെത്തി നീ തുറന്നെൻ കണ്ണുകൾ കൃപയേകും ഭയം ഉള്ളിൽ കൃപയാൽ നീങ്ങിയേ അനർഘമാം കൃപയതിൻ വിശ്വാസമെൻ ഭാഗ്യം വൈഷമ്യമേറും മേട്ടിലും കൃപയാൽ താങ്ങിയേ ആ ദിവ്യ കൃപ ആശ്രയം വീട്ടിലെത്തും വരെ വാഴ്ത്തീടും നിത്യതയോളം നിസ്തുല്യ കൃപയേ ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ നന്മയിൻ വാഗ്ദത്തം തന്നെ എന്നാശയിൽ സ്ഥൈര്യം എൻ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ മർത്ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോൾ മറയ്ക്കുള്ളിൽ പ്രാപിക്കും […]

Read More 

ആരുമൊരാശ്രയമില്ലാതിരുന്ന​പ്പോൾ നീയെന്‍റെ

ആരുമൊരാശ്രയമില്ലാതിരുന്നപ്പോൾ നീയെന്‍റെ ആശ്രയമായിതല്ലോ (2) വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെ എന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2) എന്‍റെ ദൈവം നല്ലവൻ അവൻ എന്നും വല്ലഭൻ (2) സ്നേഹിതരെല്ലാം മാറിടുന്നേരം ആശ്രയിപ്പ‍ാൻ ഒരു താതനുണ്ട് (2) ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2) നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);- ആരുമൊ.. സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻ മായയാം ഈ ഭൂമി മാറിടുമേ (2) കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2) കാന്തനോടൊത്തു ഞാൻ പോയിടുമേ (2);- […]

Read More 

ആരുമില്ല നീയൊഴികെ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ പാരിലെൻ പ്രിയാ നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം നിന്തിരുമാറിൽ ചാരുമ്പോഴല്ലാ- താശ്വസിക്കുമോ ആശ്വസിക്കുമോ? എളിയവർ നിൻമക്കൾക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ! വലിയവനാം നീയനുകൂലമാണെൻ ബലവും മഹിമയും നീ താൻ പ്രിയരെന്നു കരുതുന്ന സഹജരെന്നാലും പ്രിയലേശമില്ലാതെയാകും പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ നിയതം തുടരുന്നു മന്നിൽ ഗിരികളിൽ കൺകളുയർത്തി ഞാനോതും എവിടെയാണെന്റെ സഹായം വരുമെൻ സഹായമുലകമാകാശ മിവയുളവാക്കിയ നിന്നാൽ മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം തരുണീമണി ഭാഗ്യവതി തന്നെ മരുഭൂമിവാസം തരുമൊരു […]

Read More 

ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ

ആരും കാണാതെ ഞാൻ കരഞ്ഞപ്പോൾ എൻ ചാരെ അണയുന്ന സ്നേഹമേ എന്നുള്ളം തകരുന്ന നേരം എന്നുള്ളം തളരുന്ന നേരം നിൻ സാന്നിധ്യമെന്നിൽ പകർന്നു നീ മനുഷ്യ ബന്ധങ്ങൾ അകന്നിടും നേരം നാഥാ നീയെന്നെ ചേർത്തണച്ചു ഇരുൾമൂടും വീഥിയിൽ കാലിടറാതെ (2) ഒരു ദിവ്യ നാളമായ് നീ തെളിഞ്ഞു നിൻ തിരു സാന്നിധ്യം കവചമായെന്നിൽ നാഥാ നീയെന്റെ പാലകനായ്(2) നന്ദി ചൊല്ലാനെന്നിൽ വാക്കുകൾ പോരാ(2) പാരിലെന്നാശ്രയം നീ മാത്രമായ്

Read More 

ആരു സഹായിക്കും ലോകം

ആരു സഹായിക്കും? ലോകം തുണയ്ക്കുമോ? ജീവൻ പോയിടുമ്പോൾ ആശ്രയം ആരുള്ളൂ? സ്നേഹിതന്മാർ വന്നാൽ ചേർന്നരികിൽ നിൽക്കും ക്ലേശമോടെല്ലാരും കണ്ണുനീർ തൂകിടും ജീവന്‍റെ നായകൻ ദേഹിയേ ചോദിച്ചാൽ ഇല്ലില്ലെന്നോതുവാൻ ഭൂതലേ ആരുള്ളൂ? ഭാര്യ, മക്കൾ ബന്ധു മിത്രരുമന്ത്യത്തിൽ ഖേദം പെരുകീട്ടു മാർവ്വീലടിക്കുന്നു ഏവനും താൻചെയ്ത കർമ്മങ്ങൾക്കൊത്തപോൽ ശീഘ്രമായ് പ്രാപിപ്പാൻ ലോകം വിട്ടീടുന്നു കണ്‍കളടയുമ്പോൾ കേള്‍വി കുറയുമ്പോൾ എൻ മണാളാ! നിൻ ക്രൂശിനെ കാണിക്ക ദൈവമേ! നിൻ മുന്നിൽ ഞാൻ വരുംനേരത്തിൽ നിന്മുഖവാത്സല്യം നീയെനിക്കേകണേ! യേശുമണവാളാ! സകലവും മോചിച്ചു നിന്നരികിൽ […]

Read More 

ആർത്തുപാടി സ്തുതിച്ചിടാം

ആർത്തുപാടി സ്തുതിച്ചിടാം ആത്മനാഥനെ വാഴ്ത്തിടാം ദൈവത്തിൻ നാമത്തെ ഉയർത്തിടാം സ്തുതികളിന്മേൽ വസിക്കുന്നവൻ ഉന്നതനാം ദൈവമവൻ ആരാധന ഉയരുമ്പോൾ ആത്മനാഥൻ വെളിപ്പെടും സിംഹത്തിന്റെ ഗുഹയിലും തീച്ചൂളയിൽ നടുവിലും പരിസരം മറന്നു നാം ദൈവത്തെ സ്തുതിക്കുമ്പോൾ പരിശുദ്ധനായവൻ നമ്മിൽ ക്രിയ ചെയ്തിടും പാരിലെ ദുഃഖങ്ങളെല്ലാം മാറിടും പുതുകൃപ പുതുബലം നമ്മിൽ പകർന്നിടും ആത്മാവിൽ നിറഞ്ഞു നാം ദൈവത്തെ സ്തുതിക്കുമ്പോൾ ആത്മമാരി എന്നും ദൈവം നമ്മിൽ ചൊരിഞ്ഞിടും ആത്മ നദിയിൽ നാം നീന്തിക്കുളിച്ചിടും ആത്മസന്തോഷത്താൽ നമ്മെ നിറച്ചിടും ആശ്രയം യേശുവിൽ അർപ്പിച്ചീടുമ്പോൾ […]

Read More 

ആർത്തിരയ്ക്കും തിരമാലകളാലും

ആർത്തിരയ്ക്കും തിരമാലകളാലും ആർത്തിരമ്പും കൊടുങ്കാറ്റിനാലും എൻ വിശ്വാസവഞ്ചി ആടിയുലയുമ്പോൾ ലോകമാം ഗംഭീര സാഗരത്തിൽ ഹല്ലേലുയ്യാ എൻ അമരക്കാരനാം യേശു എന്നെ കൈവിടില്ല ഉപേക്ഷിക്കയുമില്ല സ്വർഗ്ഗസീയോൻ തീരത്തെത്തിക്കും(2) മാരകമായ രോഗമാം അലകൽ അലറിയാലും ആർത്തലച്ചാലും നിരശയിൽ ഞാൻ തളർന്നുപോയെന്നാലും വേദനയാൽ അലഞ്ഞു പോയാലും;- ഹല്ലേലു… ആപത്തനർത്ഥങ്ങളാം കൊടുങ്കറ്റും എൻ പടകിന്മേൽ ആഞ്ഞടിച്ചാലും എൻ യേശുനായകൻ എന്നെ നയിക്കുമേ കൊടുങ്കറ്റ‍ിൽ കൂടി ആനന്ദമായ്;- ഹല്ലേലു… എല്ലാവരും എന്നെ കൈവെടിഞ്ഞാലും എന്തെല്ലാം നഷ്ടമങ്ങു വന്നാലും എൻ അമരക്കാരൻ അകലുകയില്ല നഷ്ടത്തെ ലാഭമായി […]

Read More 

ആർപ്പിൻ നാദം ഉയരുന്നിതാ

ആർപ്പിൻ നാദമുയരുന്നിതാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ മഹത്വത്തിൻ രാജനെഴുന്നെളളുന്നു കൊയ്ത്തിന്റെ അധിപനവൻ പോയിടാം വൻ കൊയ്ത്തിനായ് വിളഞ്ഞ വയലുകളിൽ നേടിടാൻ വൻലോകത്തേക്കാൾ വിലയേറുമാത്മാവിനെ (2) ദിനവും നിത്യനരകത്തിലേക്ക് ഒഴുകുന്നു ആയിരങ്ങൾ മനുവേൽ തൻ മഹാസ്നേഹം അറിയാതെ നശിച്ചിടുന്നു ഇരുളേറുന്നു പാരിടത്തിൽ ഇല്ലിനി നാളധികം ഇത്തിരി വെട്ടം പകർന്നിടാൻ ഇതാ ഞാൻ, അയയ്ക്കണമേ ആരെ ഞാനയക്കേണ്ടു ആരിനി പോയിടും അരുമനാഥാ നിന്നിമ്പസ്വരം മുഴങ്ങുന്നെൻ കാതുകളിൽ ഒരു നാളിൽ നിൻ സന്നിധിയിൽ വരുമേ അന്നടിയാൻ ഒഴിഞ്ഞ കൈകളുമായ് നിൽപ്പാൻ ഇടയായ് തീരരുതേ

Read More 

ആർക്കും സാധ്യമല്ലാ യതൊന്നിനും

ആർക്കും സാധ്യമല്ലാ യതൊന്നിനും സാധ്യമല്ലാ യേശുവിൻ സ്നേഹത്തിൽ നിന്നും എന്നെ വേർപിരിക്കാൻ പ്രതികൂലങ്ങൾ എത്ര വന്നെന്നാലും അതിൻ മീതെ നടന്നു ഞാൻ കടന്നു പോകും ഒരു കൈയ്യാൽ എൻ കണ്ണുനീർ തുടക്കും ഞാൻ മറു കയ്യാൽ എൻ യുദ്ധം ചെയ്തീടും യേശുവിൻ സ്നേഹത്തിൽ നിന്നൊരുനാളും അകലുകയില്ലാ ഞാൻ സ്ഥാന മാനങ്ങൾക്കോ പേരിനും പെരുമക്കുമോ പാപ മോഹങ്ങൾക്കോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി… ബന്ധുജനങ്ങൾക്കോ പ്രലോഭനങ്ങൾക്കോ ജീവനോ മരണത്തിനോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി…

Read More 

ആരിതാ വരുന്നാരിതാവരുന്നേശു

ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ പരമോന്നതൻ സ്നാനമേൽക്കുവാൻ യോർദ്ദാനാറ്റിങ്കൽ വരുന്നു കണ്ടാലും ലോകത്തിന്റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട് കണ്ടുവോ ഒരു പാപിയെന്നപോൽ സ്നാനമേൽക്കുവാൻ പോകുന്നു ഇല്ലില്ല നിന്നാൽ സ്നാനമേൽക്കുവാനുണ്ടെനിക്കേറ്റമാവശ്യം വല്ലഭാ! നിന്റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത ആത്മസ്നാനവും അഗ്നിസ്നാനവും നിന്റെ കൈക്കീഴിലല്ലയോ എന്തിനു പിന്നെ വെളളത്തിൽ സ്നാനം എന്റെ കൈക്കീഴിലേൽക്കുന്നു സ്നാപകൻ ബഹുഭക്തിയോടിവ ചൊന്നതാൽ പ്രിയരക്ഷകൻ ഇപ്രകാരം നാം സർവ്വനീതിയും പൂർത്തിയാക്കണമെന്നോതി ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താൻ കയറി പെട്ടെന്നാത്മാവു വന്നു തന്റെമേൽ പ്രാവിനെപ്പോലങ്ങിറങ്ങി വന്നൊരു ശബ്ദം മേൽനിന്നക്ഷണം എന്റെ […]

Read More