Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Malayalam

ആനന്ദമായ് ആഘോഷമായ്

ആനന്ദമായ് ആഘോഷമായ് അവൻ പൊന്നു നാമം ഞാനുയർത്തിടും(2) ഇക്ഷിതിയിൽ നാം രക്ഷകനെ സ്തുതിച്ചീടുമേ കഷ്ടതയിൻ ശോധനയിൽ നാം പ്രിയനെ സ്തുതിച്ചീടുമേ (2) സ്തുതിച്ചിടാമേ നാം സ്തുതിച്ചിടാമേ നാം രക്ഷകന്റെ നാമം ഉയർത്തിടാമേ നാം (2) തൻ ചങ്കിലെ ചോരതന്നു നമ്മെ വീണ്ടവനെ നന്ദിയോടെ സ്തോത്രത്തോടെ നാം വാഴ്ത്തി പുകഴ്ത്തിടാമേ(2) എൻ ക്ളേശം തീരുന്ന നാൾകൾ അടുത്തേ എൻ പ്രാണനാഥനെ എതിരേറ്റിടുന്ന നാൾ (2)

Read More 

ആനന്ദമാനന്ദം ആനന്ദമേ

ആനന്ദമാനന്ദം ആനന്ദമേ ആനന്ദം ആനന്ദമേ ഞാനെന്റെ പ്രിയൻ യേശുവിൻ കൂടെ വാഴുന്ന ജീവിതമേ ഈ ലോകജീവിതകാലമെല്ലാം വിജയമായ് കാത്തതിനാൽ ദേവകുമാരൻ യേശുവിൻ പാദേ നാൾതോറും വീഴുന്നേ ഞാൻ;- ആനന്ദ… ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ കാണുന്ന നേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറീടുമേ;- ആനന്ദ… മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ ഹാ എത്ര മോദമതേ;- ആനന്ദ… താതന്‍റെ രാജ്യം പൂകിടുമ്പോൾ സ്ഥാനമാനമേകുമേ ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരു ഗ്രഹിച്ചീടുമോ?;- ആനന്ദ…

Read More 

ആനന്ദമാം ഈ ജീവിതം

ആനന്ദമാം ഈ ജീവിതം തന്ന യേശുവേ എന്നും വാഴ്ത്തിടും ഞാൻ ഇത്രമാം ഭാഗ്യം തന്ന എൻ പ്രീയാ നന്ദിയൊടങ്ങെ വാഴ്ത്തിടും ഞാൻ എന്നേശുരാജ എൻ പ്രീയ നാഥാ കാലമിനിയും ദീർഘമാണോ? എത്രയും വേഗം എന്നെയൊരുക്കി ചേർത്തിടണേ നിൻ രാജ്യമതിൽ ലോകമെനിക്കു ഒന്നിനാലുമെ യോഗ്യമല്ലെയെൻ പ്രാണനാഥാ കാലമെല്ലാം തികഞ്ഞില്ലേ പ്രിയാ മേലോകേ വന്നു വാണിടുവാൻ ശുദ്ധിയില്ലാതെ നിൻമുൻപിൽ നില്പാൻ ആർക്കു സാധിക്കും ശുദ്ധിമാനേ പൂർണവിശുദ്ധി നൽകണേ പ്രീയാ നിന്നെ കാൺമാൻ എന്നാശയെല്ലാം മേഘാരൂഢനായ് തേജസ്സിൽ കാന്തൻ ശുദ്ധരേ ചേർക്കാൻ […]

Read More 

ആനന്ദമുണ്ടെനി ക്കാനന്ദമുണ്ടെനി

ആനന്ദമുണ്ടെനി ക്കാനന്ദമുണ്ടെനി ക്കേശു മഹാ രാജ സന്നിധിയിൽ ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്‌ സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല കഷ്ടസങ്കടങ്ങൾ വന്നീടുന്നു കർത്താവേ! നീയെന്റെ സങ്കേതമാകയാൽ ഉള്ളിൽ മന:ക്ളേശം ലേശമില്ല വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ ചുക്കാൻ പിടിക്കണേ പൊന്നു നാഥാ എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ ബാഖായിൻ താഴ്‌വരയത്രേയിതു സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ- ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ കൂടാരവാസികളാകും നമുക്കിങ്ങു വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്‌? കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ മീതെ നമുക്കായി വച്ചിട്ടുണ്ട്‌ ഭാരം […]

Read More 

ആനന്ദം ആനന്ദം എന്തോരാനന്ദം

ആനന്ദം ആനന്ദം എന്തോരാനന്ദം വർണ്ണിപ്പാനാവില്ലേ രാജാധി രാജനെൻ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ(2) പാടീടാം സാനന്ദം കർത്താധി കർത്തനെ താണു വണങ്ങീടാം മോടിവെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ എല്ലാം പരിഹരിച്ചേശു പാരിതിലെന്നെ പാലിക്കും പരൻ പരമാനന്ദത്താൽ ലോകത്തിൻ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ ആനന്ദമേകിടുന്നേ കാന്തനവൻ തന്‍റെ ആഗമനമോർത്തു കാലം കഴിച്ചിടുന്നേ കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ ഉള്ളം കൊതിച്ചീടുന്നേ

Read More 

ആനന്ദം ആനന്ദം ആനന്ദമേ ബഹു

ആനന്ദം ആനന്ദം ആനന്ദമേ ബഹു സന്തോഷം നൽകുന്നോരാനന്ദമേ മാതാവിൽ മക്കളിൽ ബന്ധുക്കളിൽപ്പോലുമേ കാണാവതല്ലാത്തൊരാനന്ദമേ എപ്പോഴും സന്തോഷം സന്തോഷം നൽകുന്ന ആനന്ദമേ പരമാനന്ദമേ ധന്യന്മാരേയും അഗതികളേയും ഒന്നിച്ചു ചേർക്കുന്നോരാനന്ദമേ ക്രിസ്തുവിൻ രക്തത്താൽ വീണ്ടെടുത്ത മക്കൾ ആനന്ദം കൊണ്ടവർ തുള്ളിടുന്നു നിക്ഷേപം കിട്ടീടിൽ ലഭ്യമാകാതുള്ള ആനന്ദം കൊണ്ടവർ തുള്ളിടുന്നു ഈ ഭൂവിലിത്രയും ആനന്ദമുണ്ടെങ്കിൽ സ്വർഗ്ഗത്തിലെത്രയോ ആനന്ദമേ എന്നാത്മാവേ നീയും കണ്ടിടും വേഗത്തിൽ ആനന്ദക്കൂട്ടരെ മോക്ഷപുരേ ഈ മൺശരീരമുടയുന്ന നേരത്തിൽ വിൺശരീരം നമുക്കേകിടുമേ അല്പനേരം കൂടി താമസിച്ചീടുകിൽ ആത്മപ്രിയൻ മുഖം മുത്തിടാമേ […]

Read More 

ആലോചനയിൽ വലിയവനാം

ആലോചനയിൽ വലിയവനാം പ്രവൃത്തിയിൽ ഉന്നതനാം ആവശ്യങ്ങളിൽ സഹായമാം ആനന്ദത്തിൻ ഉറവിടമേ (2) ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4) അനുദിനവും സ്തുതിച്ചിടും ഞാൻ ഉന്നതൻ ശ്രീയേശുവിൻ നാമം (2) രാവും പകലും സ്തുതിച്ചിടും ഞാൻ അത്ഭുതത്തിൻ ഉറവിടമേ (2);- ആരാധി… തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതിച്ചിടും ഞാൻ (2) അമാവാസിയിൽ പൗർണ്ണമാസിയിൽ ആനന്ദത്തിൻ ഉറവിടമേ (2);- ആരാധി… ജീവനുള്ളതൊക്കെയും സ്തുതിച്ചീടട്ടെ സർവ്വശക്തൻ യഹോവയെന്ന് (2) താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ നീതിയുടെ ഉറവിടമേ (2);- […]

Read More 

ആലോചനയിൽ വലിയവൻ

ആലോചനയിൽ വലിയവൻ പ്രവൃത്തിയിൽ ശക്തിമാൻ തൻ ജനത്തിനു വേണ്ടുന്നത- അന്നന്നേക്കു നീ നല്കി കൊടുക്കുന്നവൻ നിന്‍റെ ജനം നിന്നിൽ ആനന്ദിച്ചീടുവാൻ വീണ്ടും നീ ഞങ്ങളെ ജീവിപ്പിക്കില്ലയോ(2) ജീവജലം ഇന്നു സൗജന്യമായ് വന്നു ദാഹിക്കുന്നേവരും കുടിച്ചിടട്ടേ(2);- ആലോച… അന്ത്യകാലത്തു സകല ജഡത്തിന്മേൽ നിന്നാത്മമാരി ചൊരിഞ്ഞിടുമ്പോൾ(2) നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത ആത്മനദിയായ് നാം തീർന്നിടുവാൻ(2);- ആലോച… അന്തകാരം ഭൂവിൽ നിറഞ്ഞിടുന്നു കൂരിരുൾ ജാതിയെ മൂടിടുന്നു (2) നമ്മുടെ പ്രകാശം ഉദിച്ചിരിക്കുന്നതാൽ എഴുന്നേറ്റു ജ്വലിക്കാം നീതിസൂര്യനായി(2);- ആലോച… കഷ്ടതയാകുന്ന കഠിനവേളകളിൽ പതറിടാതെ […]

Read More 

ആലോചനയിൽ നീ എന്നും

ആലോചനയിൽ നീ എന്നും വലിയവനെ പ്രവർത്തിയിൽ നീ എന്നും ശക്തിമാനെ എന്നേശുനാഥാ എൻ പ്രിയതാതാ എൻ ജീവനായകാ ദൈവത്താൽ കഴിയാത്തതെന്തെങ്കിലും ഈ ഭൂവിലുണ്ടോ ഇല്ലേ ഇല്ല സർവ്വ ജഡത്തിനും നാഥനായ ദൈവത്താൽ സാധ്യമെ എല്ലാമെല്ലാം മനസ്സു തകർന്നു ഞാൻ കരഞ്ഞിടുമ്പോൾ ദുഃഖത്താൽ ഞാൻ വലഞ്ഞിടുമ്പോൾ ആശ്വാസദായകൻ യേശു നാഥൻ മാറോടണച്ചെന്നെ ചേർത്തിടുമെ

Read More 

ആലയം ദേവാലയം സമ്പൂർണ്ണമായി

ആലയം ദേവാലയം സമ്പൂർണ്ണമായി സമർപ്പിക്കുന്നു(2) നിൻ ജനം എന്നെന്നും ആരാധിപ്പാൻ നീ തന്ന ദാനമാണീ ആലയം സേവക്കായി നിൻ വേലയ്ക്കായി ഈ ആലയം സമർപ്പിക്കുന്നു ഈ മരുഭൂവിൽ നിൻ വേലയ്ക്കായി നീ തന്ന ദാനമാണീ ആലയം മൽപ്രിയനേ നിൻ വരവോളം ഈ ആലയത്തിൽ ആരാധിക്കും

Read More