Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ

നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2) ഹാ ഹാ ഹല്ലേലൂയാ (2) എന്നേശു ജീവിക്കുന്നു എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2) ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു ആ സ്നേഹം ഓർത്തിടുമ്പോൾ (2);- ഹാ ഹാ… കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലും ദുഃഖം പ്രയാസങ്ങൾ ഏറിയാലും (2) ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു താങ്ങി നടത്തുന്നവൻ (2);- ഹാ […]

Read More 

നീ എന്‍റെ സ​ങ്കേതവും നീ എന്‍റെ കോട്ടയും

നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥൻ നീ എൻ ദൈവം ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ തേടും നി ന്മുഖം ജീവകാലമെല്ലാം സേവിച്ചീടും ഞാൻ എൻ സർവ്വവുമായ് അടിയനിതാ അടിയനിതാ ദേവാ(3)അടിയനിതാ നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എൻ ദൈവം;- നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എൻ ദൈവം;-

Read More 

നീ എന്‍റെ സ​ങ്കേതം നീ എനിക്കാശ്വാസം

നീ എന്‍റെ സങ്കേതം നീ എനിക്കാശ്വാസം നീ എന്‍റെ സ്നേഹിതനും നീ എനിക്കെല്ലാമല്ലോ ഒന്നേ എന്നാശയതേ നിന്‍റെ പൊൻമുഖം കാണേണം കണ്ണീരുതോരും നാൾ എനിക്കേറ്റം അടുത്തല്ലോ ശത്രുക്കൾ വളഞ്ഞാലും മിത്രങ്ങൾ അകന്നാലും ശത്രുക്കൾ മുമ്പാകെ എന്നെ ഉയർത്തും നീ;- ലോകം വെറുത്താലും ദേഹം ക്ഷയിച്ചാലും ജയം തരുന്നവനേ നീയെനിക്കെല്ലാമേ;-

Read More 

നീ എന്‍റെ സങ്കേതം നീ എന്‍റെ ഗോപുരം

നീ എന്‍റെ സങ്കേതം നീ എന്‍റെ ഗോപുരം കോട്ടയും കാവലും നീ മതിയേ കാരുണ്യ നിറവാം നിൻ വഴിയേ നിൻ ഹിതം പോലെ നിൻ വഴിയേ(2) എന്നെ താൻ തരുന്നേ എൻ താതാ നിൻ ഹിതം ചെയ്വാൻ എൻ നാഥാ(2) നിത്യം സ്തുതിക്കുവാൻ നിത്യം ആരാധിക്കാൻ എന്നെ വിളിച്ചവൻ വേർതിരിച്ചു(2) നിത്യം വസിക്കുവാൻ വീടൊരുക്കി നിത്യകാലം കൂടെ വാണിടുവാൻ(2);- നീ എന്‍റെ… ഈ മരുഭൂവിലെൻ ജീവിതയാത്രയിൽ എന്നെ കരുതന്ന വല്ലഭനെ(2) വീഴുകയില്ല ഞാൻ താഴുകില്ല കണ്ണീരിൻ വഴിയിൽ […]

Read More 

നീ എന്‍റെ സർവ്വവും നീയെനിക്കുള്ളവൻ

നീ എന്‍റെ സർവ്വവും നീ എനിക്കുള്ളവൻ നീ എന്‍റെ സർവ്വവും എല്ലാറ്റിലും നിൻ ജീവൻ എൻ പേർക്കായ് തന്നതിനാൽ നീ എന്‍റെ സർവ്വവും എല്ലാറ്റിലും തേനിലും മധുരമാം തേനിലും മധുരമാം യേശുക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കു കർത്തൻ കൃപകളെ യേശുക്രിസ്തു മാധുര്യവാൻ നീ എന്‍റെ രക്ഷകൻ നീ എന്‍റെ ദൈവവും നീ മാത്രമാണെൻ സങ്കേതവും നിൻ പാദത്തിൽ ഞാൻ കുമ്പിടുന്നു നിൻ നാമം വാഴ്ത്തി പാടിടുന്നു;- നീ എന്‍റെ വൈദ്യനും എന്‍റെ സൗഖ്യവും നീ എന്‍റെ ശക്തിയും […]

Read More 

നീ എത്ര നല്ലവൻ നല്ലവൻ

നീ എത്ര നല്ലവൻ (3) നല്ലവൻ എനിക്ക്‌ അങ്ങേ സ്നേഹിക്കുന്നു ഞാൻ (3) എനിക്കെത്ര നല്ലവൻ എൻ ഭാരം മാറ്റുന്നു എൻ ശാപം മാറ്റുന്നു എൻ രോഗം നീക്കുന്നു എനിക്കെത്ര നല്ലവൻ യേശു എന്നെ തേടിവന്നു എനിക്കായ്‌ ജീവൻ തന്നു തൻ രക്തത്താൽ കഴുകി എന്നെ എനിക്കെത്ര നല്ലവൻ

Read More 

നീ കാണുന്നില്ലയോ നാഥാ എൻ കണ്ണുനീർ

നീ കാണുന്നില്ലയോ നാഥാ എൻ കണ്ണുനീർ നീ കേൾക്കുന്നില്ലയോ ദേവാ എൻ രോദനം നീർ പൊഴിക്കാനില്ലിനി എന്നിൽ നിലവിളിക്കിനില്ലിനി ശബ്ദം താമസമെന്തേ മറുപടിക്കായ്.. നാഥാ താമസമെന്തേ മറുപടിക്കായ് എത്ര നാൾ കാത്തിടണം പ്രീയനേ മാത്രയിൽ പ്രവർത്തിപ്പാൻ കഴിവുള്ളോനേ ഇനിയും താമസിക്കരുതേ.. എൻ പ്രിയനെ മറുപടി തന്നെന്നെ ഇപ്പോൾ അനുഗ്രഹിക്കാ എൻ ആവശ്യങ്ങൾ എല്ലാം നീ നടത്തി എൻ ആശകളോരോന്നായ് നീ അറിഞ്ഞു കണ്ണുനീരെല്ലാം തുടച്ചിടണേ.. എൻ പരനെ എന്നുടെ യാചനകളെ നീ കേട്ടിടണേ.. നീറുന്ന എന്‍റെ മനസ്സിനു […]

Read More 

നീ കൂടെ പാർക്കുക എൻയേശു രാജനേ

നീ കൂടെ പാർക്കുക എൻയേശു രാജനേ! നിൻ ദിവ്യപ്രതിമ എന്നിൽ തികയ്ക്കുകേ നീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണം എപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽ നീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽ നീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽ നീ കൂടെ പാർക്കുക എന്നാൽ കഷട്ത്തിലും ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തും നീ കൂടെ പാർക്കുക വിശ്വാസസാക്ഷിക്കായ് എപ്പോഴും ധൈര്യം […]

Read More 

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ

നീ എന്‍റെ കൂടെ ഉണ്ടെങ്കിൽ ആരെനിക്കെതിരായ് വരും നീ എന്‍റെ ചാരെ ഉണ്ടെങ്കിൽ എന്തിനു വേറൊരു ആശ്രയം ദാനിയേലിൻ കൂടെയിരുന്നു സിംഹത്തിൻ വായടച്ചു എന്നോടു കൂടെയിരുന്നു ശത്രുവിൻ വായടക്കും;- നീ എന്‍റെ… ദാവീദിൻ കൂടെയിരുന്നു ഗോല്യാത്തിൻ തല തകർത്തു എന്നോടു കൂടെയിരുന്നു ശത്രുവിൻ തല തകർക്കും;- നീ എന്‍റെ…

Read More 

നീ എന്‍റെ കൂടെയുണ്ടല്ലോ

നീ എന്‍റെ കൂടെയുണ്ടല്ലോ നീ എന്‍റെ കൂടെയുണ്ടല്ലോ വൻ ദുഃഖങ്ങളിൽ വൻ ഭാരങ്ങളിൽ നീ എന്‍റെ കൂടെയുണ്ടല്ലോ കൂരിരുളിൻ താഴ്വരയിൽ ഏകനായി ഞാനിരുന്നാൽ അഭയമായ് അരികിലുണ്ട് നാഥനെൻ കൂടെയുണ്ട് നീ എന്‍റെ കൂടെയുണ്ടല്ലോ എനിക്കായി കരുതിയവൻ എന്നെ മാനിച്ചവൻ ശത്രുവിൻ മുമ്പാകെ വിരുന്നവൻ ഒരുക്കി എന്നെ ഉയർത്തിയവൻ നീ എന്‍റെ കൂടെയുണ്ടല്ലോ

Read More