കൃപ മതി യേശുവിൻ കൃപമതിയാം
കൃപ മതി യേശുവിൻ കൃപമതിയാം സങ്കടത്തിൽ എന്‍റെ സംഭ്രമത്തിൽ തുണമതി യേശവിൻ തുണമതിയാം കഷ്ടതയിൽ എന്‍റെ വേദനയിൽതലയിലെ ഒരു ചെറു മുടിപോലും വിലയില്ലാ ചെറിയൊരു കുരുവിപോലുംഎന്‍റെ ദൈവം സമ്മതിക്കാതെനിലത്തു വീണു നശിക്കുകില്ല;-അനർത്ഥങ്ങളനവധിയേറിടുമ്പോൾഅവശതയാലുള്ളം തളർന്നിടുമ്പോൾഎന്‍റെ ദൈവം ഏബെൻ ഏസർഅനർത്ഥനാളിൽ കൈവിടുമോ;-മനം നൊന്തു തിരുമുമ്പിൻ കരയുമ്പോൾമനസ്സലിഞ്ഞാശ്വാസം പകർന്നു തരുംഎന്‍റെ ദൈവം യഹോവയിരേ കരുതും കാക്കും പരിചരിക്കും;-മരുവിലെ മാറയെ മധുരമാക്കിഉറപ്പുള്ള പാറയെ ജലമാക്കുംമഞ്ഞിൽ നിന്നും മന്ന നൽകുംമാമക ദൈവം വല്ലഭനാം;-വരുമിനി പുനഃരധി വിരവിലവൻതരുംപുതു മഹസ്സെഴുമുടലെനിക്കുസ്വർഗ്ഗനാട്ടിൽ സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽസന്തതം വാഴും […]
Read Moreക്രിസ്തു നമ്മുടെ മൂല കല്ല്
മൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തുമൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തുക്രിസ്തു നമ്മുടെ മൂല കല്ല്ഒന്നായ് ചേർന്നിടാംഉത്സുകരാകാം പണിയാംയേശുവിൻ നാമം ഉയർത്തീടാം (2)ഉയർത്തിടാം ഉയർത്തിടാംയേശുവിൻ നാമം ഉയർത്തീടാം (2)സ്തുതിച്ചിടാം സ്തുതിച്ചിടാംയേശുവിൻ നാമം സ്തുതിച്ചിടാം (2);- ക്രിസ്തു…ഐക്യതയോടെ സ്നേഹ കൊടിയിൻകണ്ണികളായീടാംആത്മ ബലത്താൽ ശക്തി ധരിക്കാംവൻ കൃപ പ്രാപിക്കാം (2);- ഉയർത്തിടാം… ക്രിസ്തു…ഒന്നിച്ചാർക്കാം ഒത്തൊരുമിക്കാംവന്മതിൽ വീണീടുംദേശത്തിൽ നൽ സാക്ഷികളാകാംആത്മാക്കളെ നേടാം(2);-
Read Moreക്രിസ്തുവിൻ സേനവീരരെ ഉയർത്തിടുവിൻ
ക്രിസ്തുവിൻ സേനാവീരരേഉയർത്തിടുവിൻ കൊടിയെധീരരായ് പോരാടിടാം കർത്തൻ വേല ചെയ്തിടാംജയഗീതം പാടി ഘോഷിക്കാം പോക നാം പോക നാം(2)ക്രിസ്തുവിന്‍റെ പിമ്പേ-പോക നാംസത്യ പാത കാട്ടിത്തന്നിടുംനീതി മാർഗ്ഗമോതിത്തന്നിടുംക്രൂശിന്‍റെ സാക്ഷിയായ് ധീരപടയാളിയായ്ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം;-കണ്ണുനീർ തുടച്ചു നീക്കിടുംആശ്രിതർക്കാലംബമേകിടുംജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തുക്രിസ്തുവിന്നായ് പോർ ചെയ്തിടുക;-പാപികൾക്കു രക്ഷയേകിടുംരോഗികൾക്കു സൗഖ്യം നൽകിടുംപാപത്തെ വെറുത്തും തൻഹിതം ചെയ്തുംരക്ഷകന്‍റെ പിൻപേ പോയിടാം;-
Read Moreക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം
ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാംമൃത്യുവെ വെന്ന ജേതാവു വീണ്ടുംവന്നിടുംബേതലഹേമിൽ ജാതനായ് നമ്മി-ലാരെയും പോലെയായതിനാലെനാൾതോറും നമ്മുടെ ഭാരം ചുമക്കുംനല്ല സ്നേഹിതനാം എന്നുമേശുപാപം വഹിച്ചു പാടു സഹിച്ചു ക്രൂശിൽ മരിച്ചു വിജയം വരിച്ചുതാനേ ഉയിർത്തു സാത്താനെ തകർത്തുവാഴുന്നുന്നതത്തിൽ ഇന്നെന്നേശുമന്നവൻ വന്നാലന്നവനൊന്നായ് കണ്ണുനീർ തോർന്നാനന്ദമായ് നന്നായ്തൻമക്കൾ ചേർന്നാലസ്യങ്ങൾ തീർന്നാമോദമായ് വാഴും നാം എന്നുമെന്നുംഎന്നും സ്തുതിക്കാം വീണു നമിക്കാം ജേ ജേ ജയ കാഹളങ്ങൾ മുഴക്കാംനമ്മുടെ നേതാവു നിത്യം ജയിക്കആമേൻ ഹല്ലേലുയ്യാഹല്ലേലുയ്യാ
Read Moreക്രിസ്തുവിനായ് നാം വളരാം
ക്രിസ്തുവിനായ് നാം വളരാംക്രിസ്തുവിനോളം വളരാം ക്രിസ്തുവിലായ് ക്രിസ്തുവിനായ് ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)വളരാം വളർന്നു വലുതാകാം ക്രിസ്തുവിനോളമുയർന്നീടാംക്രിസ്തുവിൻ സാക്ഷിയായ് തീർന്നിടാനായ്വളരാം വളർന്നുയർന്നീടാം (2)ക്രിസ്തുവിൻ വേല തികയ്ക്കാൻ ക്രിസ്തുവിനായ് നമുക്കുകേകാംക്രിസ്തുവിൽ ചേർന്നു പണിതീടാം നാംക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2) – വളരാം വളർന്നുക്രിസ്തുവിൻ കല്പന കാക്കാംക്രിസ്തുവിൻ ശബ്ദം ശ്രവിക്കാംക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാംക്രിസ്തുവിൻ പാതയിൽ അണിചേരാം (2) – വളരാം വളർന്നു
Read Moreക്രിസ്തു യേശുവിൽ വിശ്വസിയ്ക്ക സത്യമായ്
ക്രിസ്തു യേശുവിൽ വിശ്വസിയ്ക്കസത്യമായ് മർത്ത്യരിൽ രക്ഷകനിവൻ താൻ ലോകരെ രക്ഷചെയ്തിടുവാൻനാകം വീട്ടിഭുവിലാഗമിച്ചിവൻ താൻഭൂമിയിൽ പാപങ്ങൾ ക്ഷമിപ്പാൻഈ മാനുഷ്യ പുത്രൻ സർവ്വാധികാരി താൻപാപികൾക്കിട നിന്നതിനാൽശാപ മൃതിയേറ്റുയർത്തെഴുന്നിവൻ താൻലോകത്തിൽ പാപത്തെ ചുമപ്പാൻആകാശത്തിൻ കീഴിൽ ഇല്ല വേറാരുമെരക്ഷിതാവിനെ കാൺകപാപി: എന്ന രീതി
Read Moreക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻ
ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻക്രൂശിൻ മാർഗ്ഗം നാം പിന്തുടരാംഅടിമത്തത്തിൻ ഘടനകളുടെമേൽവിജയം വരിച്ചിടെണം നാം(2)അന്ധകാരത്തിൻ ശക്തികളെഅവൻ ക്രൂശിന്മേൽ തകർത്തുവല്ലോ(2)ആ വിജയത്തിൻ ശക്തിയെ നാംഅനുദിനം അനുഭവിക്കുക നാം;പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചീടാം;- ക്രിസ്തു…ദൈവനീതിയിൻ മാർഗ്ഗത്തിലെതടസ്സങ്ങൾ നാം തകർത്തിടേണം(2)സാഹോദര്യം സ്ഥാപിച്ചിടാൻ-പീഡിതരേ ചേർത്തണച്ചുകൊണ്ട്പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം;- ക്രിസ്തു…നിത്യം മാറ്റത്തിൻ അലയടികൾപ്രതിധ്വനിക്കുന്നു ലോകമെങ്ങും(2)സാഹോദര്യസീമകളെ പുനർചിന്തനം ചെയ്തീടുവാൻപുതുഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം(2);- ക്രിസ്തു…
Read Moreക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം
ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാംതൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തുതന്നോടൊത്തുവാസം ചെയ്തിടുവാൻപ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ-തുത്തരം തരുന്ന പ്രിയൻതൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാംതൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നുകന്മഷമകറ്റിടുന്നുവീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയുംവീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽനിർത്തുവാൻ കഴിവുള്ളവൻയേശുവേ എൻ പ്രാണനായകാ : എന്ന രീതി
Read Moreക്രിസ്തുവിൽ ജയാളിയാണു നാം
ക്രിസ്തുവിൽ ജയാളിയാണു നാംക്രിസ്തുവിൽ പോരാളിയാണു നാംധീരരായ് പോരാടിടാം കർത്തൃസേവ ചെയ്തിടാംജയം നേടി മുന്നേറിടാംമുന്നേറിടാം നാം മുന്നേറിടാംക്രൂശിൻ പാത നോക്കി വേഗം മുന്നേറിടാം പാപ ശാപ ബന്ധനങ്ങൾ നീക്കി വേഗം നാംക്രിസ്തുവിൽ ജയാളിയായ് മുന്നേറിടാംആദ്യനൂറ്റാണ്ടിലെ ആത്മ ശക്തിപകർന്നീടട്ടെ ഇന്നു സഭകളിന്മേൽഅഭിഷേകത്തീ ഇന്നു പകർന്നീടുമ്പോൾ ഉണർന്നീടാം യേശുവെ എതിരേറ്റിടാം;-ആത്മാഭിഷേകത്തിൻ മാരി പെയ്യാൻപൂർണമായ് ഏകിടാം അവൻ സന്നിധെആത്മാവിൻ ഫലങ്ങളാൽ ആരാധിക്കാംഒരുങ്ങീടം യേശുവെ എതിരേറ്റിടാം;-ലോകപാപങ്ങളിൽ വീണിടാതെ ഓടിടാം യേശുവിൻ പാത നോക്കി രാജാധി രാജനെ എതിരേറ്റിടാം വിശുദ്ധിയോടെ നാം ഒരുങ്ങീടുക;- ഹല്ലേലുയ്യാ ആമേൻ […]
Read Moreക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻ
ക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻക്രിസ്തുവിൽ നാം പൂർണ്ണരാകുവാൻനിൻ തേജസ്സെന്നിൽ നിറഞ്ഞീടട്ടെനിൻ ഭാവമെന്നിൽ ആയീടട്ടെസാത്താന്യ തന്ത്രങ്ങൾ ഗ്രഹിച്ചീടുവാൻആത്മാവിൻ ശക്തിയിൽ പോരാടുവാൻക്രിസ്തുവിൻ വിശുദ്ധി പ്രാപിച്ചീടാൻജഡത്തിൻ ഇച്ചകൾ മരിപ്പിക്കുവാൻനിത്യതക്കായി ഞാൻ ഒരുങ്ങീടുവാൻനിത്യ ജീവകിരീടം പ്രാപിച്ചീടാൻ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

