Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ

ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ
തന്നനുയായികളേ എന്തിനു ഭീതി, ജയിക്കും നാം-ജയി… (5)
ഏതു വിപത്തിലും തോൽക്കാതെ ജയിക്കും നാം

നമ്മുടെ നാഥൻ നല്ലവൻ വൈരികളേക്കാൾ വല്ലഭൻ
തൻ കരബലത്താൽ, ജയിക്കും നാം-ജയി… (5)
തന്ത്രമെഴും വൻ സാത്താനെ ജയിക്കും നാം

ധരയിൽ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാൻ കുരിശുണ്ട്
ബലം തരുവാനവനടുത്തുണ്ട്, ജയിക്കും നാംജയി… ( 5)
മരണനിഴലിലുമഞ്ചാതെജയിക്കും നാം

ശോകം തീർക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം
ചൊല്ലാൻ വേണ്ടഭയലേശം, ജയിക്കും നാം-ജയി… ( 5)
വെല്ലുവിളിപ്പിൻ വൈരികളെ ജയിക്കും നാം

ലൗകിർ കണ്ടാൽ ബലഹീനർ, ഭൗതികർ പാർത്താൽ ദയനീയർ
ദൈവികദൃഷ്ടിയിൽ ഗണനീയർ, ജയിക്കും നാം- ജയി… (5)
കൈവിടുകയില്ലവനൊരുനാളും ജയിക്കും നാം

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ
ക്രിസ്തേശുവിൽ നാം പണിയാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.