- By Jo
- No Comments.
- Music
എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ
എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾ എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ എന്‍റെ കരച്ചിലിൻ ശബ്ദം കേട്ടവനേ എന്‍റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ എന്‍റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേ എന്‍റെ പാപക്കറകൾ മാറ്റി തന്നവനേ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ എന്‍റെ ജീവിത യാത്രയിൽ തുണയായവൻ എന്‍റെ ജീവിത സഖിയായ് തണലായവൻ നിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെ വാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ
Read More- By Jo
- No Comments.
- Music
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു യോഗ്യതയും പറയാൻ ഇല്ലായേ കൃപ ഒന്നു മാത്രം യേശുവേ ഗതസമനയിലെ അതിവേദനയും എന്നെ ഓർത്തു സഹിച്ചുവല്ലോ അതിദാരുണമാം കാൽവറിമലയും എന്നെ ഓർത്തു സഹിച്ചുവല്ലോ;- എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ എന്നിൽ എന്തു നീ കണ്ടേശുവേ ഒരു മാന്യതയും പറയാനില്ലായേ ദയ ഒന്നു മാത്രം യേശുവേ;- അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ എന്നിൽ യോഗ്യത തെല്ലുമില്ലേ കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ കൃപ ഒന്നു മാത്രം […]
Read More- By Jo
- No Comments.
- Music
എന്നെ ജയാളി ആക്കീടുവാൻ
എന്നെ ജയാളി ആക്കീടുവാൻ മന്നിതിൽ വന്നവനെ നിൻ ദയയാണെല്ലോ എൻ ജീവിതം നന്ദി നന്ദി നാഥാ നന്ദി നന്ദി നാഥാ നന്ദി നന്ദി ദേവ നിൻ ദാനം എന്നെന്നും ഓർത്തിടും ഞാൻ നന്ദി നന്ദി നാഥാ പാപത്തിൻ ശക്തിയിൽ നിന്നും വീണ്ടെടുപ്പാൻ പാവന നിണം ഒഴുക്കി പാപിയെ രക്ഷിപ്പാൻ പ്രാണനെ അർപ്പിച്ച സ്നേഹവാൻ യേശുവേ നിൻ ആ സ്നേഹം മഹൽ സ്നേഹമേ മൃത്യുവെ വെന്നവൻ നൽകുന്ന ജയമേ പാരിതിൽ എന്നുടെ ജയമേ ഉയര്പ്പിൻ ജീവനെ തന്നവനേശു ജയജീവിതം […]
Read More- By Jo
- No Comments.
- Music
എന്നെ ചേർപ്പാൻ വന്നവനേ നിന്‍റെ
എന്നെ ചേർപ്പാൻ വന്നവനേ നിന്‍റെ സ്നേഹത്തെ വിട്ടോടി ഞാൻ നന്നിലാശ്വാസമുണ്ടാകിലും വിരഞ്ഞോടി ഞാനീദ്ധരിയിൽ ഈലോക സുഖജീവിതമേ ശാശ്വതമല്ലെന്നോതീട്ടും കല്ലുപോലുള്ളയെൻ ഹൃദയം പാപലോകത്തിൽ സഞ്ചരിച്ചു;- ചങ്കുപോലും തുറെന്നെനിക്കായ് രക്തം ധാരയായ് ചിന്തിയോനെ എന്‍റെ പാപം ചുമന്നൊഴിച്ച പൊന്നുനാഥനെ വാഴ്ത്തിടുന്നു;- കണ്ടില്ലെങ്ങുമൊരാശ്വാസമേ വെന്തുനീറുന്നെൻ മാനസമേ അന്ത്യനാളിതാ സമീപമായി സ്വർഗ്ഗരാജ്യത്തിലെത്തീടുവാൻ;-
Read More- By Jo
- No Comments.
- Music
എന്നെ കൈപിടിച്ചുനടത്തുന്ന സ്നേഹം
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം എന്നെ തോളിറ്റി താരാട്ടുപാടും മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം ആ സ്നേഹം ആ സ്നേഹം ആ ദിവ്യസ്നേഹമാണ് ദൈവം എന്‍റെ കഷ്ടങ്ങൾ നീക്കിടുന്ന ദൈവം എന്‍റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹം എന്‍റെ മുറിവുകളിൽ ആശ്വാസമേകി എന്‍റെ മിഴിനീര് മായ്ക്കുന്ന സ്നേഹം;- എന്‍റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം എന്‍റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹം എന്‍റെ ആത്മാവിനാമോദമേകി എന്നെ മാർവ്വോടു ചേർക്കുന്ന സ്നേഹം;-
Read More- By Jo
- No Comments.
- Music
എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ
എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ നിന്നെ ബേർ-ലാഹായി-റോയ് എന്നു പേരായല്ലോ നിലവിളിയിൻ ശബ്ദം കേട്ട് അരികിൽ വരുന്നവനെ ഹാഗാറിൻ ദൈവമെ നീയെൻ സ്വന്തമെ ലോകം തരും അപ്പവും തീർന്നു പോകും അത് നൽകും വെള്ളവും വറ്റിപ്പോകും ബാലന്‍റെ നിലവിളി കേട്ട് നീരുറവ ഒരുക്കിയെ തുളുമ്പും ജലധാരയാൽ ദാഹം തീർത്തല്ലോ;- ഏകനായി എന്നു നീ കലങ്ങുന്നുവോ അമ്മതൻ സ്നേഹത്തേക്കാൾ കരുതുന്നവൻ കൂരിരുളിൽ ദീപമായ് കാനനത്തിൽ നൽ സഖിയായി കഠിനമാം പാതകളിൽ തൻ കരങ്ങൾ താങ്ങുമെ;-
Read More- By Jo
- No Comments.
- Music
എന്നെ കാണും എൻ യേശുവേ
കാണും എൻ യേശുവേ എന്നെ അറിയും എൻ പ്രിയ കർത്താവേ എന്നിൽ നിറയും നിൻ സ്നേഹത്താൽ എന്നെ നിൻ പൈതലക്കിയല്ലോ പൈതലാലേക്കിയല്ലോ നിൻ മഹത്വം ദർശിക്കുമ്പോൾ എൻ താഴ്ചയെ ഞാൻ കൺടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം;- നിൻ പൂർണ്ണത ദർശിക്കുമ്പോൾ എൻ ശൂന്യത ഞാൻ കൺടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം;- നിൻ വിശുദ്ധി ദർശിക്കുമ്പോൾ എൻ അശുദ്ധി […]
Read More- By Jo
- No Comments.
- Music
എന്നെ കഴുകേണം ശ്രീയേശുദേവാ
എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽ മിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകും നിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്‍റെ കണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെ പാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനു താപത്തോടേശുവെ ഞാൻ വന്നിടുന്നെ പാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാ മോദം നൽകിയതോർത്തിതാ വരുന്നേൻ പാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാ പാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെ ദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്‍റെ സർവ്വ പാപങ്ങളും ക്ഷമിക്കെണമെ രക്താംബരം പോലുള്ള എന്‍റെ പാപങ്ങൾ-തിരു രക്തം മൂലം വെണ്മയാക്കീടെണേ ഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്‍റെ തള്ളയിൽ നല്ലവനെ […]
Read More- By Jo
- No Comments.
- Music
എന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ
എന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ യേശുവെപ്പോലെ ആക്കേണമെ നിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ വിശ്വസ്തയായി ഞാൻ പാർക്കട്ടെ ശത്രുകാണാതെ ദുഷ്ടൻ തൊടാതെ നിൻ ക്യപയിൽ ഞാൻ മറയട്ടെ നിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെ മഹത്വ പൂർണ്ണനായ് തീരട്ടെ വീണുപോകാതെ താണുപോകാതെ നിൻ ക്യപയിൽ ഞാൻ മറയട്ടെ
Read More- By Jo
- No Comments.
- Music
എന്നെ കരുതുവാൻ കാക്കുവാൻ
എന്നെ കരുതുവാൻ കാക്കുവാൻ പാലിപ്പാനേശു എന്നും മതിയായവൻ വരും ആപത്തിൽ നൽതുണ താൻ പെരും താപത്തിൽ നൽതണൽ താൻ ഇരുൾമൂടുമെൻ ജീവിതപാതയിലും തരും വെളിച്ചവും അഭയവും താൻ;- മർത്യരാരിലും ഞാൻ സഹായം തെല്ലും തേടുകില്ല നിശ്ചയം ജീവനാഥനെന്നാവശ്യങ്ങളറിഞ്ഞു ജീവനാളെല്ലാം നടത്തിടുമേ;- എന്‍റെ ഭാരങ്ങൾ തൻചുമലിൽ വച്ചു ഞാനിന്നു വിശ്രമിക്കും ദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻ പാടിയാനന്ദിച്ചാശ്വസിക്കും;- ഒരു സൈന്യമെനിക്കെതിരേ വരുമെന്നാലും ഞാൻ ഭ്രമിക്കാ തിരുചിറകുകളാലവൻ മറയ്ക്കുമതാ- ലൊരു ദോഷവും എനിക്കു വരാ;- വിണ്ണിൽ വാസസ്ഥലമൊരുക്കി വരും പ്രാണപ്രിയൻ വിരവിൽ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള