Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന

ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന
എത്രയോ നല്ലവൻ ആണേശു രക്ഷകൻ
പിന്തുടർന്നിടാം തന്‍റെ പാതയിൽ
പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽ

കൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽ
പേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!
വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾ
വിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽ

അക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയ
ആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നും
ഓളങ്ങളും വൻ-തിരമാല വന്നാലും
ഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽ

ലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ!
കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേ
പിൻഗമിച്ചീടാം നാം നാഥൻ പാതയിൽ
പിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാം

ദൈവവചനം എന്നും നമ്മള്‍ക്കാശ്രയം
പാവനമായ് കാത്തിടും നമ്മെ എന്നെന്നും
അനുസരിച്ചിടാം പൂർണ്ണ ഹൃദയമോടെന്നും
അനുഗമിച്ചിടാം തൻ വചന വെളിച്ചത്തിൽ

ഏലോഹിം ഏലോഹിം ലമ്മാ
എല്ലാമെല്ലാം നിന്‍റെ ദാനം
Post Tagged with


Leave a Reply