Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എല്ലാ മഹത്വവും യേശുനാഥന്

എല്ലാ മഹത്വവും യേശുനാഥന്
എല്ലാ പുകഴ്ചയും രാജരാജന്
സ്തുതിയും ബഹുമാനവും സ്വീകരിപ്പാൻ
യോഗ്യനാം യേശുവേ നീ മാത്രം എന്നും

യേശുവേ നീ എൻ പ്രാണനായകൻ
യേശുവേ നീ എൻ സൗഖ്യദായകൻ
യേശുവേ നീ എൻ ഏക രക്ഷകൻ
യേശുവേ നീ മാത്രം ആശ്രയം

ആദിയും അന്തവും നീയാണേശുവേ
നിത്യ പ്രകാശം നീയാണെന്നുമേ
ആഴമാം സ്നേഹവും നീ പകർന്നു
ദാനമായ് രക്ഷയും ഏകിടുമേ

ഭൂമി മാറിടും നിൻ വാക്കു മാറില്ല
വാനം നീങ്ങിടും നിൻ ദയ നീങ്ങില്ല
നീറിടും മനസസിൻ വേദനകൾ മാറ്റി നീ
മാർവ്വതിൽ ചേർക്കുമെന്നെ

എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം
എല്ലാ നാവും പാടി വാഴ്ത്തും
Post Tagged with


Leave a Reply