എല്ലാ നല്ല നന്മകളും നിന്‍റെതത്രേ
എല്ലാ നല്ല നന്മകളും നിന്‍റെതത്രേ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ
പ്രാപിക്കാം വിശ്വാസത്താലെ നമുക്ക്
ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ
വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ
കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടും
ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല
അംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും;
ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേ
അഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ(2)
നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ
എന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻ
നിൻ സ്വരമൊന്നു കേൾപ്പാൻ നിൻ മാർവ്വിൽ ചാരിടാൻ
തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു
നിറഞ്ഞു കവിയേണമേ;- എല്ലാ നല്ല…
ക്ഷാമകാലത്തതിശയമായി പോറ്റിടും ദൈവം
ക്ഷേമ കാലത്തൊരിക്കലും കൈവിടില്ല ദൈവം;
ആത്മാവിൻ പുതുഭാഷകളാൽ സഭയെ നിറയ്ക്കണമേ
പുതുപുത്തൻ കൃപാവരങ്ങൾ എന്നിൽ പകരണമേ(2)
നിൻ ദാസനാ/ദാസി-യായ് ഞാൻ മാറിടുവാൻ
നിൻ ഇഷ്ടം എന്നും ചെയ്തീടുവാൻ
നിൻ സാക്ഷി ചൊല്ലീടാൻ നിൻ ശുദ്ധി പ്രാപിപ്പാൻ
തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു
നിറഞ്ഞു കവിയേണമേ;- എല്ലാ നല്ല…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള