Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍ കാന്തനിവൻ തന്നെ ശങ്കയില്ലഹോ

എൻ കാന്തനിവൻ തന്നെ ശങ്കയില്ലഹോ! നിർണ്ണയം
ചെങ്കതിരവൻപോൽ കളങ്കമറ്റിതാ കാണുമെൻ

കൂരിരുളിലുദിച്ച കതിരൻ പാപക്കറകൾ
തീരുവാനൊഴിച്ച രുധിരൻ അനുതപിക്കും
നേരം പാപികൾക്കേറ്റം മധുരൻ പരീശയർക്കു
നേരുത്തരം കൊടുത്ത ചതുരൻ

കാണാതെ പോയുള്ളാടുകൾ തേടി നടന്ന കാലുകൾ
തന്നിലേറ്റാണിപ്പാടുകൾ കണ്ടിതാ! ഞാനിപ്പാടുകൾ കൈവിലാവിലും

മുൾമുടിപൂണ്ടു കോലാടികളേറ്റതാലിതാ
വെണ്മ നെറ്റിമേലുള്ള വടുക്കൾ അളവില്ലാത്ത
നന്മനിമിത്തം-ലോകക്കുടികൾ രക്ഷപ്പെടുവാൻ
തന്മേൽ കൊരടാവാലുള്ളടികൾ

കൊണ്ടുപാടുകളുണ്ടിതാ! ചാവിൻവിഷമുൾക്കൊണ്ടു താൻ
ചത്തു ജീവിച്ചുകൊണ്ടതാൽ ചാകാത്തമേനി കണ്ടിതാ അല്ലയോ സഖീ!

എൻ കാന്തനുടെ തിരുനാമം സുഗന്ധം തൂകു-
ന്നെങ്കലേശുന്നു തന്‍റെ ധാമം അതിനാൽ ഞാനും
തിങ്കൾപോലെ മേവുന്നു ക്ഷേമം എനിക്കവന്‍റെ
ചെങ്കോലിൻ കീഴിൽ പുതുനാമം

തന്നാനെനിക്കു മന്നവൻ മണ്ണിൽ മനുവായ് വന്നവൻ
വാനലോകത്തെഴുന്നവൻ എനിക്കു കാഴ്ച തന്നവൻ ഇതാ കാണുന്നു

തങ്കലുള്ള നിറം ചുവപ്പും വെണ്മയും തലതങ്കം
കുന്തളമോ കറുപ്പും ലക്ഷംപേരിൽ
കളങ്കമറ്റവന്‍റെ മതിപ്പും-തനിക്കുണ്ടിതാ
തൻകണ്ണുകൾ പാലിൽ കുളിപ്പും

തണ്ണീർതോടിലിരിപ്പുമായുള്ള പ്രാക്കളോടൊപ്പമാം
തന്‍റെ കവിൾ സൗരഭ്യമാം വർഗ്ഗത്തടത്തിനൊപ്പമായ്ക്കാണുന്നു സഖീ

തന്നുടെ രൂപം ലബാനോനേ ദേവദാരുക്ക-
ളെന്നപോലെ ശ്രേഷ് ഠവുമാണേ വായോ മധുരമെന്നുവേണ്ട
തങ്കലെല്ലാമേ ഓമനം തന്നെ തന്നുടെ വാക്കെനിക്കു തേനേ!

അതിൽ മൊഴിഞ്ഞു പോലിതാ കാണുന്നേനിവനെ മുദാ
എന്നുടെ പ്രിയസ്നേഹിതാ! വന്നാലും വേഗം ഞാനിതാ
സ്നേഹാർത്തയായെൻ

എന്തതിശയമേ ദൈവത്തിൻ സ്നേഹം
എനിക്കൊരു ദൈവമുണ്ടു
Post Tagged with


Leave a Reply