Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ മനമേ ദിനം വാഴ്ത്തുക നീ

എന്മനമേ ദിനം വാഴ്ത്തുക നീ
എന്‍റെ സർവ്വാന്തരംഗവുമേ യഹോവയെ
എന്മനമേ ദിനം വാഴ്ത്തുക നീ

തന്നുപകാരങ്ങൾ ഓർത്തു നിരന്തരം
നന്ദിയാൽ പ്രിയനെ വാഴ്ത്തിപുകഴ്ത്തിടാം
നിന്നകൃത്യങ്ങൾ മോചിച്ചിടുന്നു
നിന്നുടെ രോഗങ്ങൾ സൗഖ്യമാക്കുന്നു
നിൻ ജീവനവൻ വീണ്ടെടുത്തിടുന്നു;-

എന്മനമേ…

നിന്നുടെ യൗവ്വനം കഴുകൻ പോൽ പുതുക്കി
നന്മയാൽ വായ്ക്കവൻ തൃപ്തിയെ തരുന്നു
പീഢിതർക്കായ് നീതി ന്യായം നടത്തി
തൻ ദയ നമ്മെ അണിയിക്കുന്നോൻ
കൃപയും കരുണയും നിറഞ്ഞവൻ താൻ;-

എന്മനമേ…

നമ്മുടെ പാപങ്ങൾക്കൊത്ത വിധം പരൻ
പകരം നമ്മോടു പ്രവർത്തിക്കുന്നില്ല
വാനം ഭൂമിക്കുമേൽ ഉന്നതം പോലെ
തൻ ദയ ഭക്തർമേൽ ഉന്നതം തന്നെ
നാം വെറും പൊടി അവനോർത്തിടുന്നു;-

എന്മനമേ…

നരനുടെ ആയുസു പുല്ലു പോലാകുന്നു
വയലിലെ പൂവുപോൽ ക്ഷണികമീഭൂമിയിൽ
എങ്കിലോ തൻ ദയ ഭക്തരിലും നീതി
മക്കളുടെ മേലും സുസ്തിരം തന്നെ
തൻ നിയമങ്ങൾ പ്രമാണിപ്പോർക്കും;-

എന്മനമേ…

സ്വർഗ്ഗ സിംഹാസനെ നിത്യമായ് വാഴുന്ന
സുതുത്യനാം യാഹിനെ വാഴ്ത്തി വണങ്ങിടാം
തൻ വചനത്തിന്‍റെ ശബ്ദം ശ്രവിച്ചു
തൻ ഹിതം ചെയ്യുന്ന ശുശ്രൂഷകനായി
വാഴ്ത്തുവിൻ യഹോവയിൻ വൻ നാമത്തെ;-

എന്മനമേ…

എൻ മനമേ നീ വാഴ്ത്തിടുക
എൻ മനമെന്നെന്നും വാഴ്ത്തീടുമേ
Post Tagged with


Leave a Reply