Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എൻ മനമെ നിൻ ആധാരമെൻ

എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ
മാനം ധനം മഹിമ-മഹിമയതിൻ പെരുമ
സർവ്വവുമെൻ മശിഹാ മഹാ രാജൻ

തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക
നിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന്
രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ..

ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും
അഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽ
നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ..

നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം
നാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യം
അരുളിയവൻ നിത്യം പാലിക്കുന്നോൻ;- എൻ..

ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീ
ഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതം
എല്ലാമവന്‍റെ ദാനം ഏഴയെന്മേൽ;- എൻ..

എൻ മനമെ യഹോവയെ വാഴ്ത്തുക
എൻ മനം പുതുഗീതം പാടി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.