Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എൻ യേശുവല്ലാതില്ലെനിക്കൊരാശ്രയം

എൻ യേശുവല്ലാ തില്ലെനിക്കൊരാശ്രയം ഭൂവിൽ
നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു വിശ്രാമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ

എൻ രക്ഷകാ എൻ ദൈവമേ നീയല്ലാതില്ലാരും
എൻ യേശുമാത്രം മതിയെനിക്കേതു നേരത്തും

വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും
എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ്
ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും;- എൻ…

എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ
മറ്റാരേയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ്
നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ;- എൻ…

നിൻ സ്നേഹമാം തിരുക്കരം ഞാൻ കാണുന്നുണ്ടിപ്പോൾ
ഈ വൻസമുദ്രത്തിൻ തിരയാൽ ഞാൻ താണിടായ്വാൻ
നിൻ സ്നേഹമുഖം കാണും ഞാനാഘോരനേരത്ത്;- എൻ…

എൻ ആശ്രയം എൻ ആശ്രയം എൻ യേശുരക്ഷകാ
നീ ജീവിക്കുന്നതാലെ ഞാനും ജീവിക്കും നിന്നിൽ
നിൻ സ്നേഹമാം കൊടിക്കീഴിൽ ഞാൻ കാണുന്നു ജയം;- എൻ…

എൻ യേശുവിൻ സന്നിധിയിൽ എന്നും
എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.