Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ

എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ
മാറാത്ത മാധുര്യവാൻനീയോ
ഇന്നലേമിന്നും എന്നുമനന്യനായ്
മന്നിലെൻ കൂടെയുണ്ട്

എൻ വേദനവേളയിൽ നീ വരും തുണയായ്
പേടിക്കയില്ലിനീ ഞാൻഎന്നിൽ
നൽകിയതെല്ലാം നന്മയിൻ കരുതൽ
എന്നൊരു നാളറിയും;-

എൻജീവിതഭാരങ്ങൾ ആരിലുമധികം
നീയറിയുന്നുവല്ലോ നാഥാ
നിന്നിലല്ലാതെയാരിൽ ഞാൻ ചാരിടും
നീറുന്ന ശോധനയിൽ;-

ഈ ലോകസാഗരത്തിൽ വൻതിരമാലകൾ
ആഞ്ഞടിക്കും നേരത്തിൽനിന്‍റെ
ആണികളേറ്റ പാണിയാലെന്നെ നീ
അൻപോടു താങ്ങിടുന്നു;-

എന്നാധികൾ തീർപ്പാൻ എന്നു നീ വരുമോ
എന്നുമെന്നാശയതാം അന്നു
ഖിന്നതയകന്നു നിന്നോടുകൂടെ ഞാൻ
എന്നാളും വാണിടുമേ;-

എൻ രക്ഷകനാമെശുവേ എന്നെ ദയയോടു
എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു
Post Tagged with


Leave a Reply