Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എനിക്കായ് മരിച്ചവനെ എന്നെ നന്നായി

എനിക്കായ് മരിച്ചവനെ
എന്നെ നന്നായി അറിയുന്നോനെ
എൻ പാപമെല്ലാം പോക്കി
തിരുരക്തത്തിൽ കഴുകീടണേ

പണിയണമേ തിരുപാത്രമായ്
ചൊരിയണമേ തിരുകൃപകളെന്നിൽ
മെനയണമേ നിൻ തിരുഹിതംപോൽ
സമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്‌;-

കടുംചുവപ്പായതാം പാപങ്ങളും
കഴുകേണമെ കനിവുളള ദൈവമേ
നിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ
മായിക്കണെ എൻ കുറവുകളേ;-

നിൻവഴി ഏതെന്ന് കാണിക്കണേ
അതിലേ നടപ്പാൻ അരുളേണമേ
നീ തന്നതാം വേലയെ തികച്ചീടുവാൻ
പകർന്നീടണെ നിൻ ആത്മശക്തി;-

കയ്പ്പിന്‍റെ ശോധന പെരുകീടുമ്പോൾ
ബലത്തോടെ നടപ്പാൻ പിടിക്കേണമേ
നീ അടിക്കിലുമെന്നെ മറക്കാത്തവൻ
ചേർത്തീടണെ നിൻ മാർവ്വരികിൽ;-

എനിക്കായ് സ്വപുത്രനെ തന്നവൻ
എനിക്കായ് മരിച്ചവനെ എനിക്കായ്
Post Tagged with


Leave a Reply