Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എനിക്കെന്‍റെ യേശുവിനെ കണ്ടാൽ മതി

എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി
ഇഹത്തിലെ മായാസുഖം വിട്ടാൽ മതി
പരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽ
പരനോടുകൂടെ വാഴാൻ പോയാൽ മതി

ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ
മരിച്ചവനായ് കിടന്നോ-രിടത്തു നിന്നു
ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ
ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ;- എനിക്കെ…

ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ
ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം
ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും
ഇണയാകും യേശുവോടു ചേർന്നാൽ മതി;- എനിക്കെ…

പ്രിയനെനിക്കിനിയേകും ദിനമൊക്കെയും
ഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ
ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻ
തിടുക്കമാണെൻ മണാളൻ വന്നാൽ മതി;- എനിക്കെ…

കളങ്കമില്ലാതെ എന്നെ തിരുസിന്നിധേ
വിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്
തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വും
നിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്;- എനിക്കെ…

നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയും
പറഞ്ഞ വാക്കോർത്തുമാത്രം പാർത്തിടുന്നു
നിറുത്തേണമേ വിശുദ്ധ ആത്മാവിനാൽ
പറന്നേറി വാനിലെത്തി വസിച്ചാൽ മതി;- എനിക്കെ…

എനിക്കേതു നേരത്തിലും
എനിക്കെന്‍റെ യേശു മാത്രം അവൻ
Post Tagged with


Leave a Reply