Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എനിക്കിനി ജീവൻ ക്രിസ്തുവത്രേ

എനിക്കിനി ജീവൻ ക്രിസ്തുവത്രേ
മരിക്കിലുമെനിക്കതു ലാഭമത്രേ

മനമേ യേശു മതി
ദിനവും തൻചരണം ഗതി

പലവിധ ശോധന നേരിടുകിൽ ­ഇനി
മലപോൽ തിരനിരയുയർന്നിടുകിൽ
കലങ്ങുകയില്ല ഞാനവനരികിൽ
അലകളിൻ മീതെ വന്നിടുകിൽ;- മനമേ..

ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കും­ഞാൻ
മരിക്കുകിൽ തന്നരികിൽ വിശ്രമിക്കും
ഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻ
ഭാഗ്യത്തിനിണയില്ല;- മനമേ..

പരത്തിലാണെന്നുടെ പൗരത്വം­ഇനി
വരുമവിടന്നെൻ പ്രാണപ്രിയൻ
മൺമയമാമെന്നുടലന്നു
വിൺമയമാം, എൻ വിന തീരും;- മനമേ..

എനിക്കിനിയും എല്ലാമായ് നീ മതി
എനിക്കായ് സ്വപുത്രനെ തന്നവൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.