Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എനിക്കൊത്താശ വരും പർവ്വതം

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ! നീ മാത്രമെന്നാളുമേ

ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
ആശ്രയം നിന്നിലായതുമുതലെൻ
ആധികളകന്നു പരാ;-

എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും;-

എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്;-

എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞ-
ന്നാനന്ദിച്ചാർത്തിടും ഞാൻ;-

എനിക്കൊരു ഉത്തമഗീതം
എനിക്കേശുവുണ്ടീ മരുവിൽ
Post Tagged with


Leave a Reply