Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ

മനസ്സലിവോടു നിൻ കരുണകളോരോന്നും
എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ

പരമപിതാവെ നിന്നരികിൽ വരാനെനി-
ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?

എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം

നല്ലപോർ ചെയ്തെന്‍റെ വേല തികയ്ക്കുവാൻ
വല്ലഭനേ എന്നിൽ ശക്തി നീ നൽകണം

ഈ വനലോകത്തിൽ നീ എനിക്കാശ്രയം
ദൈവമേ നീ എനിക്കപ്പനും അമ്മയും

എൻ പ്രിയനെ എന്‍റെ കണ്ണുനീർ നിന്നുടെ
പൊന്നുകരം കൊണ്ടു എന്നു തുടച്ചീടും

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ
എനിക്കു നിൻ കൃപ മതിയേ പ്രിയനേ
Post Tagged with


Leave a Reply