എന്നാശ എന്നുമെന്‍റെ രക്ഷിതാവിലാകയാൽ
എന്നാശ എന്നുമെന്‍റെ രക്ഷിതാവിലാകയാൽ
എന്നാശപോലവൻ വന്നെന്നെ ചേർത്തുകൊള്ളുമെ
എന്‍റെ വല്ലഭൻ എനിക്കു നല്ലവൻ
വെറും മുള്ളുകൾക്കിടയിൽ നല്ല താമരപോലെ
ചെറു കന്യകമാർ തൻ നടുവിൽ എൻ പ്രിയനിതാ
ചന്ദ്രതുല്യമായ് ശോഭിച്ചീടുന്നു;- എന്നാ
കാട്ടുമരങ്ങൾ നടുവിൽ നല്ല നാരകംപോലെ
കൂട്ടുസഖിമാർ നടുവിലായ് എൻ പ്രിയനിതാ
സന്തോഷത്തോടെ വാസം ചെയ്യുന്നു;- എന്നാ
എൻഗദി മുന്തിരിത്തടങ്ങളിൽ വിലസിടും
മൈലാഞ്ചി പൂങ്കുലയ്ക്കു തുല്യനെന്‍റെ വല്ലഭൻ
സൗരഭ്യവാസന തൂകിടുന്നിതാ;-എന്നാ
എന്നോടുകൂടെ പാർത്തിരുന്ന പ്രാണവല്ലഭൻ
എന്നോടു വേർപെട്ടെങ്ങോപോയ് മറഞ്ഞുനിൽക്കുന്നു
എന്‍റെ പ്രിയനെ നിങ്ങൾ കണ്ടുവോ;- എന്നാ
എന്‍റെ മേലവൻ പിടിച്ചിടുന്ന സ്നേഹത്തിൻ കൊടി
എന്‍റെ പ്രിയനെന്നിൽനിന്നെടുക്കയി-ല്ലൊരിക്കലും
അതാ കേൾക്കുന്നു പ്രിയന്‍റെ സ്വരം;- എന്നാ
ചെറുമാനിനും കലയ്ക്കുമൊത്തപോലെയെൻ പ്രിയൻ
ചെറു കുന്നുമലകൾ ചാടിയോടി കുതിച്ചുവരുന്നിതാ
നോക്കിടുന്നിതാ കിളിവാതിൽവഴി;- എന്നാ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള