Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നെ കരുതുന്ന വിധങ്ങളോർത്താൽ

എന്നെ കരുതുന്ന വിധങ്ങളോർത്താൽ
നന്ദിയാലുള്ളം നിറഞ്ഞിടുന്നേ
എന്നെ നടത്തുന്ന വഴികളോർത്താൽ
ആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേ

യേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കും
ആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടും

പാപക്കുഴിയിൽ ഞാൻ താണിടാതെൻ
പാദം ഉറപ്പുള്ള പാറമേൽ നിർത്തി
പാടാൻ പുതുഗീതം നാവിൽ തന്നു
പാടും സ്തുതികൾ എന്നേശുവിന്ന്;- യേശുവേ…

ഉള്ളം കലങ്ങിടും വേളയിലെൻ
ഉള്ളിൽ വന്നേശു ചൊല്ലിടുന്നു
തെല്ലും ഭയം വേണ്ടാഎൻമകനേ
എല്ലാനാളും ഞാൻ കൂടെയുണ്ട്;- യേശുവേ…

ഓരോ ദിവസവും വേണ്ടതെല്ലാം
വേണ്ടുംപോൽ നാഥൻ നൽകിടുന്നു
തിന്നു തൃപ്തനായി തീർന്നശേഷം
നന്ദിയാൽ സ്തോത്രം പാടുമെന്നും;- യേശുവേ…

ദേഹം ക്ഷയിച്ചാലും യേശുവെ
നിൻസ്നേഹം ഘോഷിക്കും ലോകമെങ്ങും
കാണ്മാൻ കൊതിക്കുന്നേ നിൻമുഖം ഞാൻ
കാന്താ വേഗം നീ വന്നിടണേ;- യേശുവേ…

എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്നെ കരുതുന്ന കരമാണെൻ യേശു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.