എന്നേ മറന്നോർ എൻ ഉള്ളു തകർത്തോർ
എന്നേ മറന്നോർ എൻ ഉള്ളു തകർത്തോർ
കൂട്ടമായി കൂട്ടുകൂടി വന്നു എന്നാലും
എന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ
എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല
എന്നെ വിളിച്ചോൻ എന്നിൽ കനിഞ്ഞൊൻ
വാഗ്ദത്തതിൻ ആവിയാലെ എന്നെ നിറച്ചോൻ
എന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ
എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല
വീണ്ടെടുത്തവൻ നൽ രക്ഷാ ദായകൻ
കാൽവരിയിൽ എൻ പേർക്കായി ജീവൻ നല്കിയോൻ
വേദനിക്കേണ്ട നീ കണ്ണീർ വാർക്കേണ്ട
മാർവോടവൻ ചേർത്തണച്ചു ധൈര്യം നൽകീടും
എന്നെ വിളിച്ചോൻ എന്നിൽ കനിഞ്ഞൊൻ
വാഗ്ദത്തതിൻ ആവിയാലെ എന്നെ നിറച്ചോൻ
എന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ
എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല
ചങ്കു തന്നവൻ നൽ ജീവൻ നൽകിയോൻ
നിത്യ കാലം പാർത്തിടാനായ് വീടൊരുക്കിയോൻ
വീണ്ടും വരാറായി തൻ കൂടെ ചേർപ്പാനായ്
കാത്തിരിക്കും തൻ ജനത്തെ കൂടെ കൂട്ടാനായ്
എന്നെ വിളിച്ചോൻ എന്നിൽ കനിഞ്ഞൊൻ
വാഗ്ദത്തതിൻ ആവിയാലെ എന്നെ നിറച്ചോൻ
എന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ
എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള