Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നെ പോറ്റി പുലർത്തുന്നോൻ എന്‍റെ

എന്നെ പോറ്റി പുലർത്തുന്നോൻ-എന്‍റെ
ഈ മരുവാസത്തിൽ ഓരോ ദിവസവും
പോറ്റി പുലർത്തുന്നോൻ;- എന്നെ…

ബാലസിംഹങ്ങളും ഇര കിട്ടാതെ
വിശന്നിരിക്കുമ്പോൾ എനി-
ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കി
പോറ്റി പുലർത്തുന്നോൻ;- എന്നെ…

നീതിമാൻ സന്തതി അപ്പമിരപ്പതു
കാണുവാൻ സാദ്ധ്യമല്ല-ദൈവം
കെരുത്തു തോട്ടിലും സാരെപ്ത നാട്ടിലും
പോറ്റി പുലർത്തുന്നോൻ;- എന്നെ…

മരുപ്രയാണത്തിൽ മാറായിൽക്കൂടെ
പോകേണ്ടിവന്നാലും-എന്‍റെ
ക്ലേശങ്ങൾ നീക്കി മാധുര്യം നല്കി
പോറ്റി പുലർത്തുന്നോൻ;- എന്നെ…

ജീവന്‍റെ അപ്പമായ് അർപ്പണം ചെയ്തോൻ
ജീവിച്ചിരിക്കയാൽ-ഞാനും
ജീവന്‍റെ പാതയിൽ ജീവന്‍റെ നാഥനാൽ
ജീവിച്ചു മുന്നേറും;- എന്നെ…

എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ
എന്നെ നിൻ കൈയ്യിലെടുത്തു
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.