Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നെ രക്ഷിപ്പ‍ാൻ ഉന്നതം വിട്ടു

എന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടു
മന്നിൽ വന്ന കർത്താവേ
നിന്നെ സ്വർഗ്ഗത്തിൽ നിന്നിഹെ കൊണ്ടു
വന്നതു നിൻ സ്നേഹമേ;- ആകർഷി…

ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
നീ മരിച്ച ക്രൂശിങ്കൽ
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
നിൻ മുറിഞ്ഞ മാർവ്വിങ്കൽ

നാവുകൊണ്ടു ചൊല്ലാവതിന്മേൽ നീ
നോവെൻ പേർക്കായേറ്റല്ലോ
ഈ വിധം സ്നേഹം ജീവനാഥാ ഈ
ഭുവിലാർക്കുമില്ലഹോ;- ആകർഷി…

നിങ്കലേക്കെന്നെ അകർഷിപ്പാനായി
രോഗമാം നിൻ ദൂതനെ
നിൻ കരത്താൽ നീ എങ്കൽ അയച്ച
നിൻ കൃപയ്ക്കായ് സ്തോത്രമേ;- ആകർഷി…

നിൻ സ്വരൂപത്തോടനുരുപമായ്
വരുവാൻ നാളിൽ നാളിൽ
ചൊരികാത്മാവിൻ വരങ്ങൾ എന്നും
നിറവായ് നീയെന്നുള്ളിൽ;- ആകർഷി…

ജീവനുള്ളതാം ദൈവ വചനം
സർവ്വനേരവുമെന്‍റെ
പാവനാഹാരമാവതിന്നെന്നും
ദിവ്യകൃപ നൽകുക;- ആകർഷി…

ഉന്നതത്തിൽ നിൻ സന്നിധൗ വന്നു
നിന്നെ ഞാൻ കാണുന്നേരം
എന്നിൽ ഉണ്ടാമാനന്ദമാവർണ്ണ്യം
എന്നുമെന്നേക്കും ഭാഗ്യം;- ആകർഷി…

എന്നെ വഴി നടത്തുന്നോൻ
എന്നെ രക്ഷിച്ചുന്നതൻ തൻകൂടെന്നും
Post Tagged with


Leave a Reply