Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നേശു വന്നിടും എന്നാശ ഒന്നിതേ

എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും

ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ;- എന്നേശു…

സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂടനയ് വരുന്നവൻ
രാജധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനയ്;- എന്നേശു…

വിണ്ണിലെൻ വീടൊരുക്കി വേഗം വരാമെന്ന
വാഗ്ദത്തം തന്ന നാഥനായ്
നാൾതോറും കാത്തു പാർത്തു തൻ സേവ ചെയ്തു മോദാൽ
കാന്തനെ സ്വീകരിക്കും ഞാൻ;- എന്നേശു…

എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ
എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻ
Post Tagged with


Leave a Reply