Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നേശുവേ ആരാധ്യനേ അങ്ങേയ്ക്കായിരം

എന്നേശുവേ ആരാധ്യനേ
അങ്ങേയ്ക്കായിരമായിരം സ്തോത്രം
ആയിരമായിരം നന്ദി

ഇരുളേറിടുമെൻ ജീവിതപാതയിൽ
വിഘ്നമാം മലനിരകൾ എങ്കിലും
അനുദിനമെന്നെ കരുതിടും കാന്തനേ
എൻ ജീവപ്രകാശമേ;- എന്നേശുവേ…

കുറ്റബോധത്തിൻ കുത്തുകളേറ്റേറ്റു
തകർന്നതാം എന്നെ… മുറ്റുമായ്
കുറ്റമറ്റവനായ് തീർത്തതാം നാഥനെ
എൻ രക്ഷാദായകാ;- എന്നേശുവേ…

ഒരോരോ ദിനവും അവിടുന്നെനിക്കായ്
ദാനമയ് നൽകിയതാം കൃപകൾ
ഒരോന്നായ് ഒർക്കുമ്പോൾ എന്നുള്ളം നന്ദിയാൽ
നിറെഞ്ഞു തുളുമ്പുന്നേ;- എന്നേശുവേ…

രോഗ ബന്ധനത്തിൻ വേദനയാലേറ്റം
വ്യകുലപ്പെടും വേളയിൽ… എന്നെയും…
അൻപോടണച്ചു വിടുവിക്കും വല്ലഭാ
എൻ സൗഖ്യദായകാ;- എന്നേശുവേ…

ക്ഷയവും വാട്ടവും മാലിന്യമുള്ളതാം
മമ മൺമയ ശരീരം… മണ്ണായ്…
മറഞ്ഞാലും എന്നെ മഹത്വത്തിൽ കൈക്കൊള്ളും
ആത്മ-മണാളനേ;- എന്നേശുവേ…

എന്നേശുവേ എൻ പ്രിയനേ അങ്ങേപ്പോൽ
എന്നേശുരാജന്‍റെ വരവു സമീപമായ്
Post Tagged with


Leave a Reply