Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നിൽ കനിവേറും ശ്രീയേശു

എന്നിൽ കനിവേറും ശ്രീയേശു
മാനുവേലൻ താനെന്നും മാധുര്യവാൻ ഓ-എന്നും മാധുര്യവാൻ
അവന്നരികിൽ വന്നതിനാലെന്താശ്വാസമായ്
എന്തൊരാശ്വാസമായ്
തന്‍റെ തിരുമുഖം കാണുന്നതാനന്ദമായ് പരമാനന്തമായ്

എന്തിന്നലയുന്നു ഞാൻ പാരിൽ
വലയുന്നു താൻ പാരം മതിയായവൻ ഓ-എന്നും മതിയായവൻ
അവൻ കരുതിടുന്നെനിക്കായിട്ടെന്നാളുമേ
അവൻ എന്നാളുമേ
തന്‍റെ തണലിൽഞാനണയുമ്പോൾ വിശ്രാമമേ എന്തു വിശ്രമമേ

മന്നിൽ പരദേശിയാ-ണെന്നാൽ
സ്ഥിരവാസമോ വിണ്ണിൽ ആയിടുമേ ഓ-വിണ്ണിൽ ആയിടുമേ
അന്നാൾ വരെയും ഞാനവന്നായി പാർത്തിടുമേ
ഭൂവിൽ പാർത്തിടുമേ
പിന്നെ വരുംതാനന്നവനോടു ചേർന്നിടുമേ ഞാനും ചേർന്നിടുമേ

എന്നിൽ മനസ്സലിവാൻ എന്നിൽ
എന്നിൽ അടങ്ങാത്ത നിൻ സ്തുതി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.