Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ

എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽ
ആശയാൽ നിറഞ്ഞിടുന്നെൻ മാനസം കൊതിച്ചീടുന്നെ

പാരിടത്തിൽ കൂടാര വാസിയായി പാർത്തിടുന്നു
പരനെ നീയൊരുക്കിടുന്നെൻ പിരിയാത്ത നിത്യഭവനം

അല്പനാളീ കണ്ണീരിൻ താഴ്വരയിൽ ആയിടിലും
അത്യന്തം തേജസ്സിൻ ഘനം നിത്യത ചെന്നു കാണും ഞാൻ

നീ തരുന്ന ശോധന വേദനകൾ നന്മയെന്ന്
നാളുകൾ കഴിഞ്ഞിടുമ്പോൾ നാഥാ! ഞാൻ അറിഞ്ഞിടുമെ

പാർത്തലത്തിൽ കർത്താവിൻ വേല ചെയ്തു തീർത്തെനിക്ക്
കർത്തനെ നിൻ സവിധത്തിൽ എത്തി വിശ്രമിച്ചീടുവാൻ

ഞാനിഹത്തിൽ മണ്ണോടു മണ്ണായാലും വാനത്തിൽ നീ
വന്നു വിളിക്കും നേരത്ത് അന്നു ഞാനെത്തും ചാരത്ത്

എന്നിൽ അടങ്ങാത്ത നിൻ സ്തുതി
എന്നാശ്രയമെൻ യേശുവിലാകയാൽ
Post Tagged with


Leave a Reply