Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ

എന്നുള്ളിലെന്നും വസിച്ചിടുവാൻ സ്വർഗ്ഗ-
മണ്ഡപം വിട്ടിറങ്ങി-വന്ന
ഉന്നതനാം തങ്കപ്രാവെ നീ വന്നെന്നിൽ
എന്നുമധിവസിക്ക;-

തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും
ശങ്കകൂടാതെ നിന്നെ-തള്ളി
സങ്കേതം ഞാൻ കൊടുത്തന്യർ-
ക്കെന്നൊർത്തിതാ സങ്കടപ്പെട്ടിടുന്നു;-

കർത്തനെ എത്രയനുഗ്രഹങ്ങളയ്യോ
നഷ്ടമാക്കിയിവിധം- ഇന്നും
കഷ്ടത തന്നിൽ വലയുന്നു ഞാനിതാ
തട്ടിയുണർത്തണമേ;-

ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ
മന്ദിരം തന്നിലിന്നു-ദേവാ
വന്നു പാർത്തു ശുദ്ധിചെയ്തു നിൻ വീട്ടിന്‍റെ
നിന്ദയകറ്റണമേ;-

ജീവിതമിന്നും ശരിയായിട്ടില്ലയ്യോ
ജീവിപ്പിക്കും കർത്തനെ-വന്നു
ജീവനും ശക്തിയും സ്നേഹവും തന്നെന്നെ
ജീവിപ്പിച്ചീടണമേ;-

ശക്തിയിൻ സിംഹാസനേ ജയവീരനായ്
വാഴുന്നോരേശുരാജൻ-എന്നിൽ
ശക്തിയോടെ വന്നു വാണിടും നേരത്തിൽ
ശക്തനായ് ജീവിക്കും ഞാൻ;-

എന്നലങ്കാരവസ്ത്രം ധരിച്ചിടും ഞാൻ
ഇന്നുമുതൽ ദൈവമേ- മേലാൽ
എന്നിൽ അശുദ്ധനും ചേലാവിഹീനനും
ചേർന്നു വരികയില്ല;-

ഈ വിധത്തിൽ പരിപാലിക്കപ്പെട്ടിടാൻ
ദൈവാത്മാവേ വന്നെന്നിൽ-എന്നും
ആവസിച്ചു തവ തേജസ്സാലെന്നുടെ
ജീവൻ പ്രശോഭിപ്പിക്ക;-

എന്നുവന്നീടും പ്രിയ എന്നു വന്നീടും
എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.