Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ഭാവിയെല്ലാമെന്റ ദൈവമറിയുന്നു

എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുവെന്നു
പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ

മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ
ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം

ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും
എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ

അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം
തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ

തളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും
പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടും

കാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻ
വിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻ

തനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം
ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാം

ദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻ
വിരുതിനായ് ദൈവസീയോൻ നഗരിയോണഞ്ഞിടും

എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ
എന്‍റെ ഭാരമിറക്കി വെയ്ക്കുവാൻ
Post Tagged with


Leave a Reply