എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ
എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ-നിന്‍റെ
വരവിനു താമസമേറെയാകുമോ വരവിനുതാമസമേറയോ
നിന്‍റെ വരവിനെ വെളിവാക്കും അടയാളമഖിലവും
നിറവേറുന്നതു കാണുന്നേ പ്രിയ
വരവിനായ് താമസമേറയോ-പ്രിയ-
വരവിനായ് താമസമേറയോ;-
മഹാപരിശുദ്ധഗുരുവേ നിൻ തിരുമുമ്പിലടിയനും
പരിശുദ്ധമണവാട്ടിയായി ശോഭിപ്പാൻ
പരിശുദ്ധനാക്കീടണേ എന്നെ പൂർണ്ണ-
പരിശുദ്ധനാക്കീടണേയെന്നെ;-
മഹാമഹത്വത്തിൻ പ്രഭുവേ നിൻ വെളിച്ചത്തിൻ പ്രഭയാൽ
ഞാൻ ജ്വലിച്ചെങ്ങും ഇരുളെല്ലാം നീക്കി മേവുവാൻ
വെളിച്ചത്തിൻ സുതനായി കാക്കണെ-എന്നെ
വെളിച്ചത്തിൻ സുതനായി കാക്കണെ;-
മഹാകരുണയോടടിയനെ സദാകാല വിവാഹത്തി-
ന്നൊരുങ്ങുന്ന മണവാട്ടിയായി തീരുവാൻ
തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ-എന്നെ
തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ;-
ഇനി ഉലകത്തിൽ വസിക്കുവാൻ കഴിവില്ലാതഗതി ഞാൻ
ഇണയില്ലാ കുറുപാവുപോൽ രാപ്പകൽ
ഞരങ്ങുന്നു സുരലോകെ ചേരുവാൻ-എന്നും
ഞരങ്ങുന്നു സുരലോകെ ചേരുവാൻ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള