Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ദൈവം എന്നെ പോറ്റുന്നു

എന്‍റെ ദൈവം എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു തന്‍റെ ചിറകടിയിൽ
അനർത്ഥങ്ങളിൽ ഞെരുക്കങ്ങളിൽ
അതിശയമായെന്നെ പുലർത്തിടുന്നു

ഇടയനെപ്പോലെ കരുതിടുന്നു
അമ്മയെപ്പോലെ വളർത്തിടുന്നു
ഓരോ ദിവസമതും ഓരോ നിമിഷമതും
അവനെനിക്കായ് കരുതിടുന്നു;- എന്‍റെ…

കഴുകൻ തൻ കുഞ്ഞിനെ കാക്കും പോലെ
കോഴി തൻ കുഞ്ഞിനെ നോക്കുംപോലെ
ആ ചിറകടിയിൽ ആ മറവിടത്തിൽ
അവനെന്നെ സൂക്ഷിക്കുന്നു;- എന്‍റെ…

എന്‍റെ ദൈവത്തെക്കൊണ്ട്
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Post Tagged with


Leave a Reply