Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെ

എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെ
എന്‍റെ ദൈവമെന്നും അനന്യൻ തന്നെ
വാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻ
വലങ്കരത്താൽ എന്നെ വഴി നടത്തും

കണ്ണുനീർ താഴ്വരയിൽ നടന്നാൽ
കഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽ
കണ്ണുനീരെല്ലാം തുടച്ചീടുമേ
കരം പിടിച്ചെന്നെ നടത്തിടുമേ;- വാഗ്ദത്തം…

രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ
ഭാരങ്ങളാൽ മനം നീറിടുമ്പോൾ
അടിപ്പിണരാൽ അവൻ സൗഖ്യം തരും
വചനമയച്ചെന്നെ വിടുവിച്ചിടും;- വാഗ്ദത്തം…

ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾ
ശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾ
ശത്രുവിൻ വഴിയെ തകർത്തിടുവാൻ
ശക്തിയവനെന്നിൽ പകർന്നിടുമേ;- വാഗ്ദത്തം…

എന്‍റെ നവിൽ പുതു പാട്ട്
എന്‍റെ ദൈവമായ രാജാവേ തിരുനാമം
Post Tagged with


Leave a Reply