Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ
നിന്‍റെ സ്വന്തം ഞാനിനി
അന്തരംഗേമാം വാഴുക നീയേ
സന്തതമേശു നായകാ!

മമ കൊടുംപാതക ശിക്ഷകളേറ്റ
തിരുവുടൽ ക്രൂശിൽ കണ്ടേൻ ഞാൻ
ഹൃദി വളരുന്നേ പ്രിയം നിന്നിൽ
മതിയിനി പാപ ജീവിതം

സ്വന്തനിണമതാൽ എൻ മഹാപാപ
വൻകടം തീർത്ത നാഥനേ!
എന്തേകിടും നിൻ കൃപയ്ക്കായിട്ടെൻ
ജീവിതം പുൽപോലെയാം!

കൃപയെഴുമങ്ങേ വിളിയെക്കേട്ടു
വരുന്നിതാ ഞാനും നായകാ!
അരുളിച്ചെയ്താലും അനുസരിച്ചിടാം
അടിമ നിനക്കെന്നാളുമേ

കടലിൻമീതെ നടന്നവനേ!
ലോകക്കടലിൻമിതേ നടത്തണമെന്നെ
കടലിൽ താഴും പേത്രനെയുയർത്തിയ
കരമതിലെന്നെയുമേറ്റണേ

അലഞ്ഞുഴലും ശിശുവാകാതെ
ഞാൻ അലകളിൻ മീതേ ഓടിടും
ബലവുമെനിക്കെൻ ജീവനും നീയേ
മതിയവലംബം നായകാ!

എന്‍റെ പ്രാണസഖി യേശുവേ
എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം
Post Tagged with


Leave a Reply