Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം

എന്‍റെ ദൈവത്താൽ എന്‍റെ ദൈവത്താൽ
നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻ
തന്‍റെ വചനം പോലെ ഞാൻ ചെയ്യും
തന്‍റെ വഴിയിൽ തന്നെ നടക്കും(2)

ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടും
ജോലിയിൽ ഞാൻ അനുഗ്രഹിക്കപ്പെടും(2)
എന്‍റെ വീട്ടിൽ ആഹാരം കുറയുകില്ല
ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല(2);- എന്‍റെ…

എന്നെ എതിർക്കുന്ന ശത്രുക്കളെല്ലാം
ചിന്നഭിന്ന-മായ്പ്പോകും എന്‍റെ ദൈവത്താൽ (2)
എന്‍റെ ആരോഗ്യം ദൈവദാനമല്ലൊ
എൻ ശരീരവും അനുഗ്രഹിക്കപ്പെടും(2);- എന്‍റെ…

ജീവത പങ്കാളിയും എന്‍റെ മക്കളും
എന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2)
എന്‍റെ നന്മയ്ക്കായ് അവൻ സമൃദ്ധി നൽകും
എന്നെ വിശുദ്ധ ജനമാക്കിടും താൻ(2);- എന്‍റെ…

വാഴ്പ വാങ്ങാൻ ഇടവരികയില്ല
കൊടുക്കുവാനോ ദൈവം സമൃദ്ധി നൽകും (2)
ഉയർച്ചതന്നെ എന്നും പ്രാപിക്കും ഞാൻ
ഉന്നതങ്ങളിൽ എന്നെ മാനിക്കും താൻ(2);- എന്‍റെ…

എന്‍റെ ദൈവത്തെക്കൊണ്ട്
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Post Tagged with


Leave a Reply