എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു
എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു
എന്‍റെ ഉള്ളം സ്നേഹത്താൽ നിറയുന്നു
എന്‍റെ രക്ഷകൻ വേഗത്തിൽ വരുമെ
എന്‍റെ ആകുലങ്ങൾ അന്നുതീരുമെ!
ഞാൻ നവ്യഗാനം അന്നു പാടുമെ
ആനന്ദം ആ ആനന്ദം ആനന്ദം
ആത്മനാഥനോടു എന്‍റെ വാസമാനന്ദം
ഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെ
രക്ഷകനാം യേശുവിൻ സാന്നിധ്യം മതിയെ
അക്ഷയതയെ പ്രാപിച്ചു പറക്കുമെ
അക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെ
ഹാ! എന്‍റെ ഭാഗ്യം ആർക്കു വർണ്ണിക്കാം;-
ലാക്കു നോക്കി ഞാൻ എന്‍റെ ഓട്ടം ഓടുന്നു
ലാഭമായതെല്ലാം ഞാൻ വെറുത്തു തള്ളുന്നു
ലഭിക്കും നിശ്ചയം വിരുതു ഞാൻ പ്രാപിക്കും
ഹാ! ലക്ഷോപലക്ഷം ദൂതർ മുമ്പാകെ
ഞാൻ ജീവകിരീടം അന്നു ചൂടുമേ;-
വീണ വാദ്യക്കാരെയും ഞാൻ കാണുമേ
വിൺ ദൂതസൈന്യത്തേയും അന്നു കാണുമേ
വിണ്ണധിപനാം തേജസ്സിൽ കാന്തനെ
പൊന്നിൽ മുടിധാരിയായി കാണുമെ
ഞാൻ വിൺപുരേ കാണും താതനെ;-
ജീവജലവാഹിനിയിൽ ദാഹം തീർക്കുമേ
ജീവവൃക്ഷത്തിന്‍റെ ഫലം അന്നു തിന്നുമേ
ജീവദായകൻ യേശുവിൻ കൂടവേ
ജീവപറുദ്ദീസിൽ ഞാൻ വിശ്രാമം ചെയ്യുമേ
ഞാൻ ദൂതരെയും എന്നും കാണുമേ;-
നവ്യനാമം ധരിച്ച തൻ സിദ്ധന്മാർ
നൂതന യെരുശലേമിൽ വാഴും കാന്തയായ്
താതൻ നാമം തൻ നെറ്റിയിലുള്ളവർ
താതൻ മുഖം കണ്ടു സീയോൻ തന്നിൽ വാഴുമേ
ഞാനും താതൻ മുഖം കണ്ടു വാഴുമെ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള