Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും

എന്‍റെ യേശു എനിക്കു നല്ലവൻ
അവനെന്നെന്നും മതിയായവൻ
ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ
മനമേ അവൻ മതിയായവൻ

കാൽവറി മലമേൽക്കയറി
മുൾമുടി ശിരസ്സിൽ വഹിച്ചു-എന്‍റെ
വേദന സർവ്വവും നീക്കി എന്നിൽ
പുതുജീവൻ പകർന്നവനാം;-

അവനാദ്യനും അന്ത്യനുമേ
ദിവ്യസ്നേഹത്തിൻ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവൻ
സ്തുത്യനാം വന്ദ്യനാം നായകൻ;-

മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകൽ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴി നടത്തും;-

എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവൻ രാജാവായ് വാനിൽ വെളിപ്പെടുമ്പോൾ
ഞാൻ അവനിടം പറന്നുയരും;-

എന്‍റെ യേശു എനിക്കു സഹായി
എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ
Post Tagged with


Leave a Reply