എന്താനന്ദം എനിക്കെന്താനന്ദം
എന്താനന്ദം എനിക്കെന്താനന്ദം
പ്രിയ യേശുവിൻ കൂടെയുള്ള വാസം
ചിന്താതീതം അതു മനോഹരം
എന്തു സന്തോഷമാം പുതുജീവിതം
സന്താപമേറുമീലോകെ ഞാനാകിലും
സാന്ത്വനം തരും ശുഭം
ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം
വിശ്വാസ കാൽ ചുവടിലത്രേ
തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും
ഒന്നിനും മുട്ടില്ലാത്തവണ്ണം
ആശയ്ക്കെതിരായ് ആശയോടെ
വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;-
ആരുവെറുത്താലും ആരു ചെറുത്താലും
കാര്യമില്ലെന്നുള്ളം ചൊല്ലുന്നു
കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും
കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ
കൂട്ടത്തോടെ വിട്ടുപോയെന്നാലും
കൂട്ടായ് യേശു എനിക്കുള്ളതാൽ;-
ആരു സഹായിക്കും ആരു സംരക്ഷിക്കും
എന്നുള്ള ഭീതി എനിക്കില്ല
തീരെ ബലഹീനനായ് കിടന്നാലും
ചാരും ഞാനേശുവിന്‍റെ മാർവ്വിൽ
എത്തും സഹായമത്യത്ഭുതമാം വിധം
തൊട്ടു സുഖപ്പെടുത്തും;-
ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ
ക്രിസ്തനെ വിട്ടു പോയീടുമോ
സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ
വ്യർത്ഥരായ് തീരുന്നതെന്തിനായ്
കർത്തനാമേശുവോടൊത്തു നടക്കുകിൽ
നിത്യാനന്ദം ലഭ്യമേ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള