Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ

എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ വന്നപ്പോൾ
പൊൻകരം നീട്ടി യേശു താങ്ങിയല്ലോ (2)
നിത്യനാം ദൈവത്തിന്‍റെ നിർവ്യാജ സ്നേഹത്തെ
നിത്യവും പാടി അങ്ങേ ആരാധിക്കും(2)

ഓരോ നിമിഷവും നിൻ സ്നേഹത്തിൻ കരത്താൽ
ഓമന പേർ ചെല്ലി വിളിച്ചിടുമ്പോൾ(2)
എൻ മനം ആനന്ദത്താലെന്നും പാടിടും
എൻ ദൈവമേ നീ എത്ര നല്ലവൻ(2);- എത്ര…

സത്യ സന്തമായി ഞാൻ ജീവിതം നയിക്കുവാൻ
സത്യാത്മാവേ എന്നെ വഴി നടത്തു(2)
കരുണ നിറഞ്ഞ കർത്താവിൻ ഇമ്പസ്വരം
കാതുകളിൽ കേൾക്കാൻ കാലമായല്ലോ(2);- എത്ര…

തകർക്കുവാൻ ശത്രു എൻ നേരെ വരുമ്പോൾ
തിരു കൃപ പകർന്നെന്നെ താങ്ങിടേണേ(2)
ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാ
സ്വർഗ്ഗീയ നാടെന്‍റെ നിത്യ പാർപ്പിടം(2);- എത്ര…

എൻ ആത്മാവു സ്നേഹിക്കുന്നെൻ
എത്ര സ്തുതിച്ചാലും മതിവരില്ല
Post Tagged with


Leave a Reply