Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എത്ര സ്തുതിച്ചാലും മതിയാകുമോ

എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻ
ഏകീടും അത്ഭുതങ്ങൾ ഓർത്തീടുമ്പോൾ
വാക്കുകളാൽ അതു വർണ്ണിപ്പാൻ ആകില്ല
ചിന്തകൾക്കും അതു എത്രയോ ഉന്നതം
എങ്ങനെ സ്തുതിച്ചീടും ഞാൻ
എത്ര ഞാൻ സ്തുതിച്ചീടണം

ആരാധിക്കും ഞാൻ പരിശുദ്ധനെ
നന്ദിയോടെന്നും ജീവ നാളെല്ലാം
സ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻ
സർവ്വ ശക്തനെ ജീവ നാളെല്ലാം

ശത്രു സൈന്യം തകര്ർക്കുവാൻ വന്നീടിലും ഘോര
ആഴിയെൻ മുൻപിലായ് നിന്നീടിലും
ശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻ
വൻ മരുഭൂവിലെന്‍റെ യാത്ര തുടർന്നീടുവാൻ
രാജധിരാജൻ വന്നീടും കൂട്ടിനായ്
തൻ കൃപയാലെ നടത്തും(2);- ആരാധിക്കും…

ഏവരും പാരിതിൽ കൈവിട്ടാലും സർവ്വം
പ്രതികൂലമായെൻ മുൻപിൽ വന്നീടിലും
യോസഫിൻ ദൈവമെന്നെ കൈവിടില്ലൊരുനാളും
വാക്കുപറഞ്ഞ കർത്തൻ മാനിക്കും നിശ്ചയമായ്
ഈ ദൈവം എന്‍റെ ആശ്രയം ദിനവും
ആരിലും ഉന്നതനവൻ(2);- ആരാധിക്കും…

എത്ര സ്തുതിച്ചാലും മതിവരില്ല
എത്ര സുതിച്ചാലും മതിവരില്ല
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.