Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഘോരമായൊരു നാളുണ്ട് ഭീകരം അതു വന്നീടും

ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും!
ആരവിടെ നില്ക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾ

ദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെ
നിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുക

സൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടും
പാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും;-

ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെ
പാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും;-

ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലം
വാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും;-

നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശു
നീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ;-

ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾ
ഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല;-

ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ
ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.