ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾ
ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾ
എനിക്ക് ആനന്ദമേ പരമാനന്ദമേ(2)
ഒരു മഹൽ സുപ്രാഭാതം അണയുന്നുണ്ടതിവേഗം
വരുമന്നെൻ പ്രിയൻ മേഘേ ചുരുളുകളിൽ(2)-
അകം നിറയുന്നു മധുരമാം നിനവുകളാൽ മന-
മുരുകുന്നു സുദിനത്തിൻ പ്രതീക്ഷയിൻ നാൾ;-
മരുവിലീ എരിവെയിലതിലേറ്റം തളർന്നു ഞാ-
നുരുമോദമണയും സ്വർ-നഗരമതിൽ(2)
അനുദിനമവിടെ ഞാനനുഭവിച്ചാനന്ദിക്കും
സ്വർഗ്ഗത്തിൻ കുളിർമ്മയും മധുരിമയും(2)
പറന്നകലുമെൻ ഹൃദയത്തിൻ വ്യഥയഖിലം
മറന്നിടാമിന്നീയിഹത്തിലെ ദുരിതമെല്ലാം;-
നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങളോ എന്‍റെ
അനവധി ഭാഗ്യത്തിൻ പദവിയല്ലോ(2)
ത്ധടുതിയിൽ വരും പ്രിയനരനൊടിയിൽ തന്‍റെ
അരികിൽ ഞാനിരുന്നിടും മണിയറയിൽ(2)
എന്‍റെ കരച്ചിലിൻ കണ്ണീരെല്ലാം തുടച്ചിടുമേ
തന്‍റെ കരങ്ങളിൽ അണച്ചെന്നെ ചുംബിച്ചീടുമേ;-
കോടാകോടി ദൂതസേവിതനാം എന്‍റെ
കാന്തനോടൊത്തു തൻ കാന്തയായി(2)
കോടാകോടിയുഗം വാണീടുമേ നിത്യ
ഭാഗ്യമതോർക്കുമ്പോൾ ആനന്ദമേ(2)
നാശലോകമേ നിന്നിമ്പമെല്ലാം വെറുത്തീടുന്നേ
പൊന്നുനാഥനേ നിൻ സ്നേഹമെന്നും സ്മരിച്ചിടുന്നേൻ;-
കുരിശു ചുമന്നു ഞാൻ പോയിടുമേ എന്നും
കുരിശിൻ സംഗീതങ്ങൾ പാടീടുമേ(2)
കുരിശതിൻ പാടുകൾ പെരുകിടുമ്പോഴെന്‍റെ
ശിരസ്സു ഞാൻ കുരിശതിൽ ചായിക്കുമേ(2)
തങ്കക്കുരിശതിന്നൊളിയിൽ ഞാൻ നടന്നിടുമേ
പങ്കമകന്നെന്നുമവനിയിലിതു ഭാഗ്യമേ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള