Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഹാ എന്താനന്ദം ഹാ എന്തു മോദമേ

ഹാ എന്താനന്ദം ഹാ എന്തു മോദമേ
ശുദ്ധരോടു ചേർന്നു ഞാനും പ്രിയനെ വാഴ്ത്തിടുമേ

ഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെ
ഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെ

ഈ ലോകജീവിതം പുല്ലിനു തുല്യമെ
വാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെ

മണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേ
കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേ

വിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴും
കർത്തൻ തന്‍റെ സന്നിധിയിലെന്നും മോദിക്കും

പൊൻതള വീഥിയിൽ പുതിയ ശാലേമിൽ
എൻ പ്രിയനോടു ചേർന്ന് ഞാനും പാടി ഉലാവിടുമെ

എൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽ
ഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതു

ഈ പാഴുലോകത്തിൽ എനിക്കാശ എന്തഹോ
പഞ്ഞിപോൽ പറന്നു പോകും മായാ ലോകമേ

ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ
ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾ
Post Tagged with


Leave a Reply